സ്‌റ്റീല്‍ അതോറിറ്റിയില്‍ 432 ഒഴിവ്
സ്‌റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യലിമിറ്റഡിന്റെ റൂര്‍ക്കല സ്‌റ്റീല്‍പ്ലാന്റില്‍ ഓപ്പറേറ്റര്‍ കം ടെക്‌നീഷന്‍(ട്രെയിനി), അറ്റന്‍ഡന്റ് കംടെക്‌നീഷന്‍(ട്രെയിനി), ഓപ്പറേറ്റര്‍കം ടെക്‌നീഷന്‍(ബോയിലര്‍ ഓപ്പറേഷന്‍) എന്നീതസ്‌തികകളിലായി 432 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 22.ഓപ്പറേറ്റര്‍ കം ടെക്‌നീഷന്‍(ട്രെയിനി): മെട്രിക്കുലേഷനുംമെക്കാനിക്കല്‍/മെറ്റലര്‍ജി/ഇലക്‌ട്രിക്കല്‍/മെക്കട്രോണിക്‌സ്/കെമിക്കല്‍/ഇന്‍സ്‌ട്രമെന്റേഷന്‍/സിവില്‍ എന്നിവയില്‍ ത്രിവല്‍സര ഫുള്‍ടൈംഎന്‍ജിനീയറിങ് ഡിപ്ലോമയും.18-28 വയസ്.
അറ്റന്‍ഡന്റ് കം ടെക്‌നീഷന്‍(ട്രെയിനി): മെട്രിക്കുലേഷനുംഫിറ്റര്‍/വെല്‍ഡര്‍/ഇലക്‌ട്രീഷന്‍/ഇലക്‌ട്രോണിക്‌സ്/ മെഷിനിസ്‌റ്റ്/ഡീസല്‍ മെക്കാനിക്കില്‍ഫുള്‍ടൈം ഐടിഐയും.18-28വയസ്.
ഓപ്പറേറ്റര്‍ കം ടെക്‌നീഷന്‍(ബോയിലര്‍ ഓപ്പറേഷന്‍): മെട്രിക്കുലേഷനും മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/കെമിക്കല്‍/പവര്‍പ്ലാന്റ്/പ്രൊഡക്‌ഷന്‍/ഇന്‍സ്‌ട്രമെന്റേഷനില്‍ ത്രിവല്‍സരഫുള്‍ടൈം എന്‍ജിനീയറിങ് ഡിപ്ലോമയും. ബോയിലര്‍ ഓപ്പറേഷന്‍എന്‍ജിനീയറിങ്ങില്‍ പ്രൊവിഷന്‍സി സര്‍ട്ടിഫിക്കറ്റ്. 18-30വയസ്.
ശമ്പളം: പരിശീലന കാലയളവില്‍ ഓപറേറ്റര്‍ കം ടെക്‌നീഷന്‍ട്രെയിനിക്ക് ആദ്യ വര്‍ഷം 10700രൂപയും രണ്ടാം വര്‍ഷം 12200രൂപയും സ്‌റ്റൈപന്‍ഡ് ലഭിക്കും.വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ഓപറേറ്റര്‍കം ടെക്‌നീഷന്‍ തസ്‌തികയില്‍എസ് 3 ഗ്രേഡില്‍ 16800-24110 രൂപശമ്പളനിരക്കില്‍ നിയമിക്കും.അറ്റന്‍ഡന്റ് കം ടെക്‌നീഷന്‍ട്രെയിനിക്ക് ആദ്യ വര്‍ഷം 8600 രൂപയും രണ്ടാം വര്‍ഷം 10000 രൂപയും സ്‌റ്റൈപന്‍ഡ് ലഭിക്കും.
വിജയകരായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ അറ്റന്‍ഡന്റ്‌കം ടെക്‌നീഷന്‍ തസ്‌തികയില്‍എസ് 1 ഗ്രേഡില്‍ 15830-22150 രൂപശമ്പളനിരക്കില്‍ നിയമിക്കും.ഓപ്പറേറ്റര്‍ കം ടെക്‌നീഷന്‍(ബോയിലര്‍ ഓപ്പറേഷന്‍): എസ്3 ഗ്രേഡില്‍ 16800-24110 രൂപശമ്പളനിരക്കില്‍ നിയമിക്കും.അപേക്ഷിക്കേണ്ട വിധം:www.sail.co.in എന്ന വെബ്‌സൈറ്റ്‌മുഖേന ഓണ്‍ലൈന്‍ അപേക്ഷസമര്‍പ്പിക്കാം. നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
https://www.facebook.com/Malayalivartha