സഹകരണ സംഘം/ബാങ്ക് 150 ഒഴിവ്
സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളില്‍/ബാങ്കുകളില്‍ നിലവിലുള്ള 150 ഒഴിവുകളിലേക്ക് സഹകരണ സര്‍വീസ്‌പരീക്ഷാ ബോര്‍ഡ് അപേക്ഷക്ഷണിച്ചു. ജൂനിയര്‍ ക്ലാര്‍ക്ക് തസ്‌തികയില്‍ 137 ഒഴിവുകളുണ്ട്. സെക്രട്ടറി തസ്‌തികയിലേക്ക് പത്തും ടൈപ്പിസ്‌റ്റ് തസ്‌തികയിലേക്ക് രണ്ടും ഒഴിവുകള്‍. .സീനിയര്‍ ക്ലാര്‍ക്ക് തസ്‌തികയില്‍ ഒരു ഒഴിവ്. വിജ്‌ഞാപന തീയതി : 7-10-2014നമ്പര്‍ സിഎസ്‌ഇബി/എക്‌സാം/03-2014 അപേക്ഷ സ്വീകരിക്കുന്നഅവസാന തീയതി: നവംബര്‍ 26വൈകിട്ട് അഞ്ചു വരെ.
നിയമനരീതി: സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് നടത്തുന്ന പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്‌ഥാപനങ്ങള്‍ നടത്തുന്ന കൂടിക്കാഴ്‌ചയുടെയും അടിസ്‌ഥാനത്തില്‍ പരീക്ഷാ ബോര്‍ഡ് നല്‍കുന്ന ലിസ്‌റ്റില്‍നിന്നും സംഘങ്ങള്‍ തയാറാക്കുന്ന റാങ്ക് ലിസ്‌റ്റ് പ്രകാരമാണ് നിയമനം.
യോഗ്യത സഹകരണനിയമത്തിനു വിധേയം.കാറ്റഗറി 1/2014 എ:സെക്രട്ടറി/ അസിസ്‌റ്റന്റ്‌സെക്രട്ടറിയോഗ്യത: (1) 50% മാര്‍ക്കില്‍ കുറയാതെ ലഭിച്ച ഒരു അംഗീകൃതസര്‍വകലാശാല ബിരുദവുംസഹകരണ ഹയര്‍ ഡിപ്ലോമയും(കേരള സംസ്‌ഥാന സഹകരണ യൂണിയന്റെ എച്ച്‌ഡിസി അല്ലെങ്കില്‍ എച്ച്‌ഡിസി ആന്‍ഡ്‌ബിഎം അല്ലെങ്കില്‍ നാഷനല്‍കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്‌ഡിസി അല്ലെങ്കില്‍ എച്ച്‌ഡിസിഎം)അല്ലെങ്കില്‍ സബോര്‍ഡിനേറ്റ്‌പേഴ്‌സനല്‍ കോ-ഓപ്പറേറ്റീവ്‌ട്രെയിനിങ് കോഴ്‌സ് (ജൂനിയര്‍ഡിപ്ലോമ ഇന്‍ കോഓപ്പറേഷന്‍) ജയിച്ചിരിക്കണം. അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബിഎസ്‌സി (സഹകരണംആന്‍ഡ് ബാങ്കിങ്) അല്ലെങ്കില്‍കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ചതുംസഹകരണം ഐച്‌ഛികമായിട്ടുള്ളതുമായ 50% മാര്‍ക്കില്‍ കുറയാത്ത ബികോം ബിരുദം.
(2) എംബിഎ/സിഎ/എംകോംഅല്ലെങ്കില്‍ കേരള കാര്‍ഷികസര്‍വകലാശാലയില്‍ നിന്നുംഎംഎസ്‌സി (സഹകരണം ആന്‍ഡ്‌ബാങ്കിങ്) ബിരുദമുള്ളവര്‍ക്കുമുന്‍ഗണന.കാറ്റഗറി 1/2014 ബി :സെക്രട്ടറിയോഗ്യത: ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് സഹകരണം പ്രത്യേക വിഷയമായിഎടുത്ത കൊമേഴ്‌സിലെ ബിരുദം/ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിഎ, ബിഎസ്‌സി / ബികോം ബിരുദവുംസഹകരണ ഹയര്‍ ഡിപ്ലോമയും(കേരള സംസ്‌ഥാന സഹകരണയൂണിയന്റെ എച്ച്‌ഡിസി അല്ലെങ്കില്‍ എച്ച്‌ഡിസി ആന്‍ഡ്‌ബിഎം അല്ലെങ്കില്‍ നാഷനല്‍കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്‌ഡിസി അല്ലെങ്കില്‍ എച്ച്‌ഡിസിഎം)അല്ലെങ്കില്‍ സബോര്‍ഡിനേറ്റ്‌പേഴ്‌സനല്‍ കോ-ഓപ്പറേറ്റീവ്‌ട്രെയിനിങ് കോഴ്‌സും (ജൂനിയര്‍ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍)അല്ലെങ്കില്‍ സഹകരണംഐച്‌ഛിക വിഷയമായി എടുത്ത ഡിപ്ലോമ ഇന്‍ റൂറല്‍ സര്‍വീസ് അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബിഎസ്‌സി (സഹകരണം ആന്‍ഡ്‌ബാങ്കിങ്) ബിരുദം.
കാറ്റഗറി 1/2014/എയില്‍ പറഞ്ഞിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.കാറ്റഗറി 2/2014 എ.സീനിയര്‍ ക്ലാര്‍ക്ക്‌യോഗ്യത: എസ്‌എസ്‌എല്‍സിഅഥവാ തത്തുല്യ യോഗ്യതയുംസബോര്‍ഡിനേറ്റ് പേഴ്‌സനല്‍കോ-ഓപ്പറേറ്റീവ് ട്രെയിനിങ്‌കോഴ്‌സ് (ജൂനിയര്‍ ഡിപ്ലോമഇന്‍ കോഓപ്പറേഷന്‍) അല്ലെങ്കില്‍ തത്തുല്യ യോഗ്യത.ജെഡിസിക്ക് തത്തുല്യമായ ജിഡിസി (കര്‍ണാടക) യോഗ്യത കാസര്‍കോട് ജില്ലയിലെസഹകരണ സംഘങ്ങള്‍/ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നതിലേക്കുള്ള അടിസ്‌ഥാനയോഗ്യതയായിരിക്കും. സഹകരണം ഐച്‌ഛിക വിഷയമായിഎടുത്ത ബികോം ബിരുദം/എച്ച്‌ഡിസി ഉള്ളവര്‍ക്കും കാറ്റഗറി 1/2014/എ, കാറ്റഗറി 1/2014/ബി എന്നിവയില്‍ പറഞ്ഞിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.
കാറ്റഗറി 2/2014 ബി.ജൂനിയര്‍ ക്ലാര്‍ക്ക്‌യോഗ്യത: എസ്‌എസ്‌എല്‍സിഅഥവാ തത്തുല്യ യോഗ്യതയുംസബോര്‍ഡിനേറ്റ് പേഴ്‌സനല്‍കോ-ഓപ്പറേറ്റീവ് ട്രെയിനിങ്‌കോഴ്‌സ് (ജൂനിയര്‍ ഡിപ്ലോമഇന്‍ കോഓപ്പറേഷന്‍) അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
ജെഡിസിക്ക് തത്തുല്യമായജിഡിസി (കര്‍ണാടക) യോഗ്യത കാസര്‍കോട് ജില്ലയിലെസഹകരണ സംഘങ്ങള്‍/ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നതിലേക്കുള്ള അടിസ്‌ഥാനയോഗ്യതയായിരിക്കും. സഹകരണം ഐച്‌ഛിക വിഷയമായിഎടുത്ത ബികോം ബിരുദം/എച്ച്‌ഡിസി ഉള്ളവര്‍ക്കും കാറ്റഗറി 1/2014/എ, കാറ്റഗറി 1/2014/ബി എന്നിവയില്‍ പറഞ്ഞിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.
കാറ്റഗറി 3/ 2014ടൈപ്പിസ്‌റ്റ്
യോഗ്യത: എസ്‌എസ്‌എല്‍സിഅഥവാ തത്തുല്യ യോഗ്യതയുംടൈപ്പ് റൈറ്റിങ്ങും. (ലോവര്‍)അല്ലെങ്കില്‍ തത്തുല്യ യോഗ്യത.പ്രായം: 1-1-2014 ല്‍ 18 വയസ്‌തികഞ്ഞിരിക്കണം. 40 വയസ് തികയരുത്. പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍അഞ്ച് വര്‍ഷത്തെ ഇളവുംമറ്റു പിന്നാക്ക വിഭാഗത്തിനും വിമുക്‌ത ഭടന്മാര്‍ക്കും മൂന്നു വര്‍ഷത്തെഇളവും വികലാംഗര്‍ക്ക് 10വര്‍ഷത്തെ ഇളവും ലഭിക്കും.
അപേക്ഷാഫീസ്: ജനറല്‍, മറ്റുപിന്നാക്ക വിഭാഗക്കാര്‍ക്ക് 150രൂപ.പട്ടികജാതി/വര്‍ഗക്കാര്‍ക്ക്‌ഫീസ് 50 രൂപ മതി. ഒന്നിലധികം സംഘം/ബാങ്കുകളിലേക്ക്‌അപേക്ഷിക്കുകയാണെങ്കില്‍ 50രൂപയ്‌ക്ക് പുറമെ അധികമായിഅപേക്ഷിക്കുന്ന ഓരോതസ്‌തിക/സംഘത്തിനും 50 രൂപവീതം വേറെയും അടയ്‌ക്കണം.ഒന്നില്‍ കൂടുതല്‍ തസ്‌തിക /സംഘത്തിലേക്ക് അപേക്ഷിക്കുന്നുണ്ടെങ്കിലും ഒരു അപേക്ഷാഫോമും ഒരു ചെലാന്‍/ ഒരു ഡിമാന്‍ഡ് ഡ്രാഫ്‌റ്റും മതി.
അപേക്ഷിക്കേണ്ട വിധം: അപേക്ഷയുടെ മാതൃക സഹകരണസര്‍വീസ് പരീക്ഷാ ബോര്‍ഡിന്റെ www.csebkerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.വിലാസം: സെക്രട്ടറി, സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്,കേരള സംസ്‌ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്,ഓവര്‍ബ്രിഡ്‌ജ്, ജനറല്‍ പോസ്‌റ്റ്‌ഓഫിസ്, തിരുവനന്തപുരം-695001
https://www.facebook.com/Malayalivartha