പിഎസ്‌സി: വകുപ്പുതല പരീക്ഷാ പരീക്ഷാഫീസും സര്‍ട്ടിഫിക്കറ്റ് ഫീസും 50% കൂട്ടി
പിഎസ്‌സി നടത്തുന്ന വകുപ്പുതല പരീക്ഷകള്‍ക്കുള്ള പരീക്ഷാഫീസും സര്‍ട്ടിഫിക്കറ്റ് ഫീസും 50% വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിഎസ്‌സി അംഗീകരിച്ചു. ഇതനുസരിച്ചു വകുപ്പുതല പരീക്ഷകളുടെ ഫീസ് പേപ്പര്‍ ഒന്നിന് 50 രൂപയില്‍ നിന്ന് 75 ആയും സര്‍ട്ടിഫിക്കറ്റ് ഫീസ് 100 രൂപയില്‍ നിന്നു 150 രൂപയായും വര്‍ധിക്കും.
എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍ (എക്‌സൈസ് ഗാര്‍ഡ്), തസ്‌തികയിലേക്കു 14 ജില്ലകളിലെയും ചുരുക്കപ്പട്ടിക തയാറാക്കാന്‍ യോഗം തീരുമാനിച്ചു. തിരുവനന്തപുരം 600, കൊല്ലം 300, പത്തനംതിട്ട 200, ആലപ്പുഴ 300, കോട്ടയം 500, ഇടുക്കി 500, എറണാകുളം 500, തൃശൂര്‍ 400, പാലക്കാട് 600, മലപ്പുറം 400, കോഴിക്കോട് 500, വയനാട് 200, കണ്ണൂര്‍ 500, കാസര്‍കോട് 500 എന്ന ക്രമത്തിലാണു മുഖ്യ ചുരുക്കപ്പട്ടികയിലെ ഉദ്യോഗാര്‍ഥികളുടെ എണ്ണം. ഇതിന് ആനുപാതികമായി സംവരണ പട്ടികയും ഉണ്ടാകും.
https://www.facebook.com/Malayalivartha