കേരള ഹൈക്കോടതിയില്‍ 58 അസിസ്‌റ്റന്റ്
കേരള ഹൈക്കോടതിയിലെ അസിസ്‌റ്റന്റ് തസ്‌തികയിലെ ഒഴിവുകളിലേക്കുള്ള നിയമനത്തിന് അപേക്ഷിക്കാം. 58 ഒഴിവുകളുണ്ട്. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്നഅവസാന തീയതി ഡിസംബര്‍ 06.തിരഞ്ഞെടുപ്പു രീതി: എഴുത്തു പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെ യും അടിസ്‌ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ജനറല്‍ ഇംഗ്ലീഷ്,പൊതു വിജ്‌ഞാനം, അടിസ്‌ഥാന ഗണിതം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കും എഴുത്തു പരീക്ഷയുടെ സിലബസ്.
യോഗ്യത: ഐച്‌ഛിക വിഷയങ്ങള്‍ക്കു കുറഞ്ഞത് 50 % മാര്‍ക്കോടെ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല നല്‍കിയഅല്ലെങ്കില്‍ അംഗീകരിച്ച ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ നിയമ ബിരുദം. പട്ടികവിഭാഗക്കാര്‍ക്ക് മാര്‍ക്ക്‌പരിധി ബാധകമല്ല. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍.അപേക്ഷാ ഫീസ്: 310 രൂപ. പട്ടികവിഭാഗക്കാരും തൊഴില്‍രഹിതരായ വികലാംഗ ഉദ്യോഗാര്‍ഥികളും അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതില്ല. പാര്‍ട്ട് ഒന്ന് റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്നസിസ്‌റ്റം ജനറേറ്റഡ് ചലാന്‍ ഉപയോഗിച്ച് ഏതെങ്കിലും എസ്‌ബിഐശാഖയില്‍ ഫീസടയ്‌ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്‌കാണുക.
അപേക്ഷിക്കേണ്ട വിധം www.hckrecruitment.nio.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങളും നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും.
https://www.facebook.com/Malayalivartha