സേനാവിഭാഗങ്ങളില്‍ 464 ഒഴിവ്
കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷ (ണ്ട) 2015ന്‌യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു.സ്‌ത്രീകള്‍ക്കുള്ള നോണ്‍ ടെക്‌നിക്കല്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ കോഴ്‌സ് ഉള്‍പ്പെടെയാണിത്. എല്ലാ വിഭാഗങ്ങളിലുമായി മൊത്തം 464 ഒഴിവുകളാണുള്ളത്.
2015 ഫെബ്രുവരി 15നു രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും.ഓണ്‍ലൈന്‍ വഴി മാത്രമാണ്‌അപേക്ഷ സ്വീകരിക്കുന്നത്.ന്ദന്ദന്ദ.ഗ്മണ്മന്ഥ്യഗ്നിരൂപദ്ധിനു.ിദ്ധ്യ.ദ്ധി എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍അപേക്ഷ അയയ്‌ക്കാം.ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ അഞ്ച്.
1. ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഡറാഡൂണ്‍140-ാമത് കോഴ്‌സ്, 200 ഒഴിവ്(എന്‍സിസി സി സര്‍ട്ടിഫിക്കറ്റ് (ആര്‍മി വിങ്) ഉള്ളവര്‍ക്കായി നീക്കി വച്ചിട്ടുള്ള 25ഒഴിവുകള്‍ ഉള്‍പ്പെടെ). അവിവാഹിതരായ പുരുഷന്‍മാര്‍അപേക്ഷിക്കുക.1992 ജനുവരിരണ്ടിനു മുന്‍പോ 1997 ജനുവരിഒന്നിനു ശേഷമോ ജനിച്ചവരായിരിക്കരുത്.യോഗ്യത: ബിരുദം/തത്തുല്യം.
2. നേവല്‍ അക്കാദമി,ഏഴിമലഎക്‌സിക്യൂട്ടീവ് (ജനറല്‍ സര്‍വീസ്): 45 ഒഴിവ് (നേവല്‍ വിങ്ങിലെഎന്‍സിസി സി സര്‍ട്ടിഫിക്കറ്റുകാര്‍ക്കുള്ള ആറൊഴിവുകളുംഉള്‍പ്പെടും). അവിവാഹിതരായപുരുഷന്മാര്‍ക്കാണ് അവസരം.1992 ജനുവരി രണ്ടിനു മുന്‍പും1997 ജനുവരി ഒന്നിനു ശേഷവുംജനിച്ചവരായിരിക്കരുത്.യോഗ്യത: എന്‍ജിനീയറിങ് ബിരുദം.
3. എയര്‍ഫോഴ്‌സ് അക്കാദമി,ഹൈദരാബാദ്:199-ാമത് എഫ്(പി) കോഴ്‌സ്(പ്രീഫ്‌ളൈയിങ്): 32 ഒഴിവ്,അവിവാഹിതരായ പുരുഷന്മാരായിരിക്കണം, 1992 ജനുവരി രണ്ടിനുമുന്‍പും 1996 ജനുവരി ഒന്നിനുശേഷവും ജനിച്ചവരായിരിക്കരുത്.
യോഗ്യത: അംഗീകൃതബിരുദം, പ്ലസ്‌ടു തലത്തില്‍ ഫിസിക്‌സും മാത്തമാറ്റിക്‌സുംപഠിച്ചവരാകണം. അല്ലെങ്കില്‍എന്‍ജിനീയറിങ് ബിരുദം.മേല്‍പ്പറഞ്ഞ മൂന്നു കോഴ്‌സുകളും 2016 ജനുവരിയില്‍ തുടങ്ങും.
4. ഓഫിസേഴ്‌സ് ട്രെയിനിങ്‌അക്കാദമി, ചെന്നൈ
പുരുഷന്മാര്‍ക്കുള്ള 103-ാമത് എസ്‌എസ്‌സി കോഴ്‌സ്: 175 ഒഴിവ്,വിവാഹിതരേയും പരിഗണിക്കും. 1991 ജനുവരി രണ്ടിനു മുന്‍പോ1997 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരായിരിക്കരുത്.യോഗ്യത: അംഗീകൃത ബിരുദം/തത്തുല്യം.
5. ഓഫിസേഴ്‌സ് ട്രെയിനിങ്‌അക്കാദമി, ചെന്നൈ17-ാമത് എസ്‌എസ്‌സി (വിമന്‍) (നോണ്‍ ടെക്‌നിക്കല്‍)കോഴ്‌സ്: 12 ഒഴിവ്, അവിവാഹിതരായ സ്‌ത്രീകള്‍ അപേക്ഷിക്കുക. 1991 ജനുവരി രണ്ടിനുമുന്‍പോ 1997 ജനുവരി ഒന്നിനുശേഷമോ ജനിച്ചവരായിരിക്കരുത്.ബാധ്യതകളില്ലാത്ത വിധവകള്‍ക്കും വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്കും അപേക്ഷിക്കാം.
യോഗ്യത: അംഗീകൃത ബിരുദം/തത്തുല്യം. രണ്ടു കോഴ്‌സുകളും 2016 ഏപ്രിലില്‍ തുടങ്ങും.തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന സര്‍വീസ് ഏതെന്ന്‌അപേക്ഷാഫോമില്‍ ബന്ധപ്പെട്ട കോളത്തില്‍ മുന്‍ഗണനാക്രമത്തില്‍ രേഖപ്പെടുത്തണം.ഓഫിസേഴ്‌സ് ട്രെയിനിങ്‌അക്കാദമിയിലെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലേക്കു മാത്രമേസ്‌ത്രീകളെ പരിഗണിക്കുകയുള്ളൂ. ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ മാത്രം ആഗ്രഹിക്കുന്ന പുരുഷന്മാര്‍ ഒടിഎ മാത്രംപ്രിഫറന്‍സായി രേഖപ്പെടുത്തുക. ഒടിഎയില്‍ ഷോര്‍ട്ട്‌സര്‍വീസ് കമ്മിഷന്‍ കോഴ്‌സിനും ഐഎംഎ, നേവല്‍ അക്കാദമി, എയര്‍ഫോഴ്‌സ് അക്കാദമിഎന്നിവയിലൊന്നില്‍ പെര്‍മനന്റ്‌കമ്മിഷനും അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒടിഎ അവസാന പ്രിഫറന്‍സായി മാത്രംരേഖപ്പെടുത്തുക.
എയര്‍ഫോഴ്‌സ് അക്കാദമിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യപ്രിഫറന്‍സായി എയര്‍ഫോഴ്‌സ്‌അക്കാദമി തിരഞ്ഞെടുസക്കണം.നിശ്‌ചിത തീയതിക്കകം യോഗ്യതാ രേഖകള്‍ സമര്‍പ്പിക്കാമെന്ന വ്യവസ്‌ഥയില്‍ അവസാനവര്‍ഷ വിദ്യാര്‍ഥികളെയും പരിഗണിക്കും.ശാരീരിക യോഗ്യതകള്‍:ഉയരം(പുരുഷന്‍മാര്‍): കുറഞ്ഞത്157.5 സെ.മീ (നേവിയിലേക്ക്157 സെ.മീ, വ്യോമസേനയിലേക്ക്: 162.5)ഉയരം സ്‌ത്രീകള്‍: 152 സെമീതൂക്കവും ഉയരവും: ആനുപാതികം. നെഞ്ചളവ്: കുറഞ്ഞത്‌അഞ്ചു സെ.മീ വികാസം വേണം. ഉയരം - തൂക്കം മാനദണ്ഡമുള്‍പ്പെടെയുള്ള ശാരീരിക യോഗ്യതസംബന്ധിച്ചുള്ള വിശദമായ വിവരങ്ങള്‍ക്കു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിജ്‌ഞാപനംകാണുക.
എഴുത്തുപരീക്ഷ: കേരളത്തില്‍ കൊച്ചിയിലും, തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്.ഫീസ്: 200 രൂപ. ഏതെങ്കിലുംഎസ്‌ബിഐ ശാഖയില്‍ നേരിട്ടോ എസ്‌ബിഐയുടെയോഎസ്‌ബിടിയുടെയോ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചോവീസാ/മാസ്‌റ്റര്‍ ക്രെഡിറ്റ് /ഡെബിറ്റ് കാര്‍ഡ് മുഖേനയോഫീസടയ്‌ക്കുക. സ്‌ത്രീകള്‍ക്കുംപട്ടികജാതി/വര്‍ഗക്കാര്‍ക്കും ഫീസില്ല.
www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങളും, പരീക്ഷാ സിലബസുംഅടക്കമുള്ള വിവരങ്ങള്‍ക്ക് വിജ്‌ഞാപനം കാണുക.
https://www.facebook.com/Malayalivartha