ഗെയിലില്‍ അവസരം
പൊതുമേഖലാ സ്‌ഥാപനമായ ഗെയില്‍ ഇന്ത്യ ലിമിറ്റഡില്‍ വിവിധ വിഭാഗങ്ങളിലായി നോണ്‍ എക്‌സിക്യൂട്ടിവ് തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 17 ഒഴിവുകളുണ്ട്.
ഓണ്‍ലൈനായി അപേക്ഷിക്കണം.അപേക്ഷ സ്വീകരിക്കുന്നഅവസാന തീയതി: ഡിസംബര്‍അഞ്ച്.
ജൂനിയര്‍ ഫയര്‍മാന്‍: പത്താംക്ലാസ് ജയം, കുറഞ്ഞത് ആറു മാസത്തെ ഫയര്‍മാന്‍ ട്രെയിനിങ്‌കോഴ്‌സ്. ഒരു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
അസിസ്‌റ്റന്റ്(സ്‌റ്റോര്‍ ആന്‍ഡ് പര്‍ചേയ്‌സ്): കുറഞ്ഞത്55% മാര്‍ക്കോടെ ബിരുദം, ഇംഗ്ലീഷ് ടൈപ്പിങ്ങില്‍ കുറഞ്ഞത്‌മിനിറ്റില്‍ 40 വാക്കു വേഗം (കംപ്യൂട്ടര്‍), പേഴ്‌സണല്‍ കംപ്യൂട്ടര്‍ഓപ്പറേഷന്‍സില്‍ പ്രാവീണ്യം.
ഒരു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.ഓപ്പറേറ്റര്‍(ഫയര്‍): പ്ലസ്‌ടു/തത്തുല്യം, കുറഞ്ഞത് ആറു മാസത്തെ ഫയര്‍മാന്‍ ട്രെയിനിങ്‌കോഴ്‌സ്, ഹെവി വെഹിക്കിള്‍/ഫയര്‍ ടെന്റേഴ്‌സ് ഡ്രൈവിങ് ലൈസന്‍സ്, പമ്പ്/മറ്റു ഫയര്‍ഫൈറ്റിങ് എക്യുപ്പ്‌മെന്റ് ഓപ്പറേറ്റിങ്ങില്‍ പ്രാവീണ്യം, രണ്ടു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
അസിസ്‌റ്റന്റ് ഇന്‍സ്‌പെക്‌ടര്‍(ഫയര്‍): കുറഞ്ഞത് 55% മാര്‍ക്കോടെ സയന്‍സ് ബിരുദം (ബിഎസ്‌സി), ബന്ധപ്പെട്ട സ്‌ഥാപനത്തില്‍ നിന്നും ഫയര്‍ ഫൈറ്റിങ്‌കോഴ്‌സ് (സബ് ഓഫിസേഴ്‌സ്‌കോഴ്‌സ്) അല്ലെങ്കില്‍ കുറഞ്ഞത്55% മാര്‍ക്കോടെ എന്‍ജിനീയറിങ് ഡിപ്ലോമ, രണ്ടു വര്‍ഷത്തെയോഗ്യതാനന്തര പ്രവൃത്തിപരിചയം.അപേക്ഷാഫീസ്: 50 രൂപ.എസ്‌സി/ എസ്‌ടി/ വികലാംഗര്‍ക്കു ഫീസില്ല.
അപേക്ഷിക്കേണ്ട വിധം ഉള്‍പ്പെടെ വിശദവിവരങ്ങള്‍ക്ക് www.gailonline.com എന്ന വെബ്‌സൈറ്റ് കാണുക.
https://www.facebook.com/Malayalivartha