യുജിസി - നെറ്റ് എഴുതി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ മാനേജര്‍ ആകാം
ഗേറ്റ് മാതൃകയില്‍ യുജിസി നെറ്റും ഇനി പൊതുമേഖലാസ്‌ഥാപനങ്ങളില്‍ നിയമനത്തിനുള്ള അവസരമൊരുക്കും മഹാരത്‌ന പദവിയുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്‌സസ് മാനേജര്‍ തസ്‌തികയിലേക്ക് യുജിസി- നെറ്റ് അടിസ്‌ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുധാരികള്‍ക്കാണ് അവസരം.
ഡിസംബര്‍ 28 നു നടക്കുന്ന നെറ്റ് പരീക്ഷയാണ് നിയമനപ്രക്രിയയുടെ ആദ്യചുവട്. മുന്‍പു നേടിയ നെറ്റ് യോഗ്യത ഇപ്പോഴത്തെ നിയമനത്തിനു പരിഗണിക്കില്ല. മാര്‍ക്കറ്റിങ് ശാഖയില്‍ താല്‍പര്യമുള്ളവര്‍ നെറ്റിലെ മാനേജ്‌മെന്റ് പേപ്പര്‍(സബ്‌ജക്‌റ്റ് കോഡ്-17) എഴുതണം. എച്ച്‌ആര്‍ പഠിച്ചവര്‍ ലേബര്‍ വെല്‍ഫെയര്‍/പഴ്‌സനേല്‍/ഇന്‍ഡസ്‌ട്രിയല്‍ റിലേഷന്‍/ലേബര്‍ ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍/ഹ്യൂമന്‍ റിസോഴ്‌സസ് മാനോജ്‌മെന്റ് പേപ്പറാണ്(സബ്‌ജക്‌റ്റ് കോഡ്-55)എഴുതേണ്ടത്. യുജിസി നെറ്റ് അപേക്ഷ നവംബര്‍ 15 വരെ സ്വീകരിക്കും. ഇതിന്റെ വിവരങ്ങള്‍ക്ക് www.cbsenet.nic.in എന്ന വെബ്‌സൈറ്റ് കാണുക.
നിയമന യോഗ്യത
മാര്‍ക്കറിറിങ്: ഈ വിഷയത്തിലെ സ്‌പെഷലൈസേഷനോടെ രണ്ടു വര്‍ഷത്തെ ഫുള്‍ ടൈം റഗുലര്‍ പിജിഡിഎം അഥവാ എംബിഎ.
ഹ്യൂമന്‍ റിസോഴ്‌സസ്: എച്ച്‌ആര്‍/പഴ്‌സനേല്‍/ഇന്‍ഡസ്‌ട്രിയല്‍ റിലേഷന്‍ ലേബര്‍ വെല്‍ഫെയര്‍/സോഷ്യല്‍ വര്‍ക്(പഴ്‌സനേലിലോ ലേബര്‍ വെല്‍ഫെയറിലോ സ്‌പെഷലൈസേഷന്‍)ശാഖകളിലൊന്നില്‍ രണ്ടു വര്‍ഷത്തെ ഫുള്‍ ടൈം റഗുലര്‍ പിജിഡിഎം അഥവാ എംബിഎ. യോഗ്യതാപരീക്ഷയില്‍ കുറഞ്ഞത് 60% മാര്‍ക്ക് നേടിയവരാകണം. പട്ടിക, വികലാഗ വിഭാഗക്കാര്‍ക്ക് 55% മാര്‍ക്ക് മതി. അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ അപേക്ഷയും പരിഗണിക്കും.
പ്രായം: അപേക്ഷകര്‍ക്ക് 2015 ജൂണ്‍ 30ന് ജനറല്‍ വിഭാഗക്കാര്‍ക്ക് 26 വയസ് കവിയരുത്. പക്ഷേ ബിടെക് കഴിഞ്ഞാണ് മാനേജ്‌മെന്റ് യോഗ്യത നേടിയതെങ്കില്‍ ഉയര്‍ന്ന പ്രായം 30 വരെയാകാം. പിന്നാക്ക(നോണ്‍ക്രീമിലെയര്‍), പട്ടികവിഭാഗം, വികലാംഗ വിഭാഗക്കാര്‍ക്ക് യഥാക്രമം മൂന്ന്, അഞ്ച്, പത്ത് വയസ്സു വരെ കൂടുതലാകാം. എക്‌സ് സര്‍വീസ്, കമ്മിഷന്‍ഡ് ഓഫിസര്‍ വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷത്തെ ഇളവുണ്ട്.
ഐഐടികളിലും എന്‍ഐടികളിലും ഉള്‍പ്പെടെയുള്ള സ്‌ഥാപനങ്ങളില്‍ എന്‍ജിനീയറീങ്, ടെക്‌നോളജി ബിരുദാനന്തര പഠനത്തിനുള്ള പ്രവേശനപരീക്ഷയായ ഗേറ്റ് അടിസ്‌ഥാനമാക്കിനേരത്തെ ഐഒസിഎല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ പൊതുമേഖലാസ്‌ഥാപനങ്ങള്‍ തിരഞ്ഞെടുപ്പ് നടത്തിയിരുന്നു. അതില്‍ ചുവടുപിടിച്ചാണ് ഇപ്പോള്‍ യുജിസി നെറ്റ് പരീക്ഷയുടെ അടിസ്‌ഥാനത്തിലും നിയമനം തേടുന്നത്. കോളജുകളിലോ അസിസ്‌റ്റന്റ് പ്രഫസര്‍ ജോലിക്കും, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെയുള്ള ഗവേഷണത്തിനും അര്‍ഹത നിര്‍ണയിക്കുന്നതിനാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ നടത്തുന്ന നാഷനല്‍ എലിജിബിലിറ്റി ടെസ്‌റ്റ്.
തുടക്ക ശമ്പളം അലവന്‍സുകളും മറ്റും ഉള്‍പ്പെടെ വര്‍ഷത്തില്‍ 11 ലക്ഷം രൂപയോളം വരും. മൂന്നു ലക്ഷം രൂപയ്‌ക്കു സേവനക്കരാര്‍ ഒപ്പിടണം. യുജിസി നെറ്റ് അപേക്ഷയ്‌ക്കു പുറമേ ഇന്ത്യന്‍ ഓയിലിന് വേറെ ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 28ന് മുതല്‍ സമര്‍പ്പിക്കണം. ഇതിന് അപേക്ഷാഫീസില്ല. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ www.iocl.com എന്ന വെബ്‌സൈറ്റില്‍ നവംബര്‍ 7 ന് പ്രസിദ്ധപ്പെടുത്തും.
ഒരാള്‍ ഒരു ശാഖയിലെ ജോലിക്കു മാത്രമേ അപേക്ഷിക്കാവൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iocl.com എന്ന വെബ്‌സൈറ്റിലെ യുജിസി നെറ്റ് വഴിയുള്ള സിലക്ഷന്‍ സംബന്ധിച്ച ലിങ്ക് നോക്കുക. സംശയ പരിഹാരത്തിന് ഇമെയില്‍
recruitment2015@indianoil.in
https://www.facebook.com/Malayalivartha