ജി പാറ്റിന് അപേക്ഷ ക്ഷണിച്ചു
ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജൂക്കേഷന്‍ (എ.ഐ.സിടി.ഇ) നടത്തുന്ന ഗ്രാജ്വേറ്റ് ഫാര്‍മസി ആപ്‌റ്റിട്യൂഡ് ടെസി (ജിപാറ്റ്)2015-ന് അപേക്ഷ ക്ഷണിച്ചു. 2015-16ല്‍ പോസ്‌റ്റ് ഗ്രാജ്വേറ്റ് ഫാര്‍മസി പ്രോഗ്രാമുകള്‍ക്ക് പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്‌ഠിത ടെസ്‌റ്റ് ആണിത്.
10+2 കഴിഞ്ഞ് നാലുവര്‍ഷത്തെ ഫാര്‍മസി ബാച്ചിലേഴ്‌സ് ഡിഗ്രി നേടിയവര്‍ക്കും അവസാന വര്‍ഷ ബി.ഫാര്‍മസി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അവസാനവര്‍ഷക്കാര്‍ പ്രവേശന സമയത്ത് യോഗ്യത നേടിയിരിക്കണം.
2015 ഫെബ്രുവരി 23,24 തീയതികളില്‍ 58 നഗരങ്ങളില്‍ പരീക്ഷ നടക്കും. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്. വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ കേന്ദ്രവും തീയതിയും തെരഞ്ഞെടുക്കാം.
ഓണ്‍ലൈ അപേക്ഷയ്‌ക്കുള്ള അവസാന തീയതി 2015 ജനുവരി 12.ഫെബ്രുവരി രണ്ടു മുതല്‍ 24 വരെ ഹോള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച് 27-ന് ഫലം പ്രസിദ്ധീകരിക്കും. അന്നു മുതല്‍ ഒരു മാസത്തേക്ക് സ്‌കോര്‍ കാര്‍ഡുകള്‍ പ്രിന്റ് ചെയ്യാം.
w-w-w.-a-ic-t-e-g-p-a-t.-i-n എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പിക്കേണ്ടത്. ജനറല്‍/ ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 1400 രൂപയും ബാങ്ക് ചാര്‍ജുമാണ് ഫീസ്. പട്ടിക ജാതി, പട്ടിക വര്‍ഗ, പി.ഡി വിഭാഗക്കാര്‍ക്ക് 700 രൂപയും ബാങ്ക് ചാര്‍ജും ഫീസ്.
https://www.facebook.com/Malayalivartha