എന്‍ട്രന്‍സ് പരീക്ഷാ അപേക്ഷയില്‍ ഇനി വിദ്യാര്‍ത്ഥിയുടെ വിരലടയാളവും
മെഡിക്കല്‍- എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ഇനി അപേക്ഷകന്റെ ഫോട്ടോയില്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ മാത്രം പോരാ. അപേക്ഷയില്‍ വിദ്യാര്‍ഥിയുടെ ഇടതുകൈയുടെ തള്ളവിരലടയാളവും പതിപ്പിക്കണം. എന്‍ട്രന്‍സ് കമ്മിഷണര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് പുതിയ ശുപാര്‍ശകള്‍.
പരീക്ഷയില്‍ എന്തെങ്കിലും കൃത്രിമം നടത്തിയാല്‍ വിദ്യാര്‍ത്ഥിയെ രണ്ടു വര്‍ഷം എന്‍ട്രന്‍സ് എഴുതുന്നതില്‍ നിന്നു വിലക്കാനും ക്രിമിനല്‍ നടപടികളെടുക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആള്‍മാറാട്ടം നടത്തിയാല്‍ പിന്നെ ഒരിക്കലും പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. എന്‍ട്രന്‍സ് ദിവസം ഏതെങ്കിലും പ്രദേശത്ത് ഹര്‍ത്താലോ ബസ് സമരമോ ഉണ്ടായാലും പരീക്ഷ രണ്ടാമതു നടത്തില്ല.
എന്‍ട്രന്‍സിന് ഫീസടയ്ക്കാന്‍ ഇനി ചലാന്‍ എടുക്കാന്‍ പോകണ്ട. നെറ്റ് ബാങ്കിങ് വഴി പണമടയ്ക്കാന്‍ സൗകര്യമൊരുക്കും. കേരളത്തിനു പുറത്ത് റാഞ്ചി, ഷില്ലോങ് എന്നിവിടങ്ങളിലുണ്ടായിരുന്ന പരീക്ഷാ കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കാനും തീരുമാനിച്ചു. കുട്ടികളുടെ കുറവാണു കാരണം. മുംബൈയിലെ പരീക്ഷാകേന്ദ്രം ഇനി കേരള ഹൗസ് ആയിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha