എസ്ബിഐ ബാങ്കുകളില്‍ 6425 ക്ലാര്‍ക്ക്
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അസോഷ്യേറ്റ് ബാങ്കുകളില്‍ക്ലറിക്കല്‍ കേഡറിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 6425 ഒഴിവുകളാണുള്ളത്.സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ മാത്രം 1300 ഒഴിവുകളുണ്ട്.ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ ഒന്‍പത്.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍ കൂറിനു പുറമേ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ്ജയ്പൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ്‌ഹൈദരാബാദ്, സ്‌റ്റേറ്റ് ബാങ്ക്ഓഫ് മൈസൂര്‍, സ്‌റ്റേറ്റ് ബാങ്ക്ഓഫ് പട്യാല എന്നിവിടങ്ങളിലും ഒഴിവുകളുണ്ട്. ഏതെങ്കിലും ഒരു ബാങ്കിലെഒരു സംസ്ഥാനത്തെ ഒഴിവുകളിലേക്ക് മാത്രം അപേക്ഷിക്കണം.അതേ സംസ്ഥാനത്തു തന്നെയുള്ള പരീക്ഷാകേന്ദ്രത്തില്‍ പരീക്ഷയ്ക്കു ഹാജരാകണം.
എസ്ബിടിയിലെ 946 ഒഴിവുകള്‍ക്കുപുറമേ സ്‌റ്റേറ്റ് ബാങ്ക് ഓഫ്‌ഹൈദരാബാദിലെ 20 ഒഴിവുകളും കേരളത്തിലാണ്.ശമ്പളം: 7200-19300 രൂപവിദ്യാഭ്യാസ യോഗ്യത (2014ഡിസംബര്‍ ഒന്നിന്): ഏതെങ്കിലും വിഷയത്തില്‍ ബിരുദംഅല്ലെങ്കില്‍ തത്തുല്യം.പ്രായം: 01-12-2014 ല്‍ 20 -28. അപേക്ഷകര്‍ 1986 ഡിസംബര്‍ ഒന്നിനും 1994 ഡിസംബര്‍ഒന്നിനും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതികളും ഉള്‍പ്പെടെ).
ഉയര്‍ന്ന പ്രായത്തില്‍ സംവരണവിഭാഗക്കാര്‍ക്ക് ഇളവ് ലഭിക്കും.വിമുക്തഭടന്‍മാര്‍ക്കും ഇളവുണ്ട്.തിരഞ്ഞെടുപ്പ്: ഒബ്ജക്റ്റീവ്മാതൃകയിലുള്ള ചോദ്യങ്ങള്‍ഉള്‍പ്പെടുന്ന എഴുത്തുപരീക്ഷയുണ്ട്. ജനുവരി/ ഫെബ്രുവരിയില്‍പരീക്ഷ നടക്കും.കേരളത്തില്‍ കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍,പാലക്കാട്, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറംഎന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ട്.
ഒബ്ജക്റ്റീവ് പരീക്ഷ
ഓണ്‍ലൈനിലാണ്. എഴുത്തുപരീക്ഷയ്ക്ക് ശേഷം അഭിമുഖവുംനടത്തും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കുറഞ്ഞത് ആറു മാസംപ്രൊബേഷനുണ്ടാകും.അഭിമുഖ സമയത്ത് പ്രാദേശികഭാഷാ പരിജ്ഞാനം പരിശോധിക്കും. പ്രാദേശികഭാഷയില്‍പ്രവര്‍ത്തന പരിജ്ഞാനമുള്ളവര്‍ക്ക് 10% വെയ്‌റ്റേജ് മാര്‍ക്ക്‌ലഭിക്കും. അപേക്ഷാ ഫീസ്: 600 രൂപ.പട്ടികവിഭാഗം, വികലാംഗര്‍, വിമുക്തഭടന്‍മാര്‍ക്ക് 100 രൂപ മതി.ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ രീതികളിലൂടെ ഫീസ് അടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം:
www.sbi.co.in,www.statebankofindia.com എന്നീ വെബ്‌സൈറ്റുകളിലൂടെ ഓണ്‍ലൈന്‍ അപേക്ഷ അയയ്ക്കാം.
https://www.facebook.com/Malayalivartha