പൊതുമേഖലാ സ്ഥാപനത്തില്‍ 151 ഒഴിവ്
മിനിരത്‌ന പദവിയുള്ള പൊതുമേഖലാ സ്ഥാപനത്തില്‍ വിവിധ തസ്തികകളില്‍ അവസരം. ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ മുഖേനയാണ് തിരഞ്ഞെടുപ്പ്.
151 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഡിസംബര്‍ ഒന്‍പത്.ഓണ്‍ലൈന്‍ അപേക്ഷ യുടെ പ്രിന്റ് ഔട്ട് ലഭിക്കേണ്ട അവസാന തീയതി: ഡിസംബര്‍ 13.
തസ്തിക, ഒഴിവ്, പ്രായപരിധി, ശമ്പളം എന്നിവ പട്ടികയില്‍ യോഗ്യത ചുരുക്കത്തില്‍ ചുവടെ
മാനേജ്‌മെന്റ് ട്രെയിനി(ജനറല്‍): ബിരുദവും എംബിഎ ഒന്നാം ക്ലാസ് ജയവും (സ്‌പെഷലൈസേഷന്‍ ഇന്‍ പഴ്‌സനല്‍ മാനേജ്‌മെന്റ്/ഹ്യൂമന്‍ റിസോഴ്‌സ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/മാര്‍ക്കറ്റിങ് മാനേജ്‌മെന്റ്/സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്).
മാനേജ്‌മെന്റ് ട്രെയിനി(അക്കൗണ്ട്‌സ്): ബിരുദവുംഒന്നാം ക്ലാസോടെ എംബിഎ(ഫിനാന്‍സ്)അല്ലെങ്കില്‍ ഐസിഎഐ/ഐസിഡബ്യൂഎഐ ഫൈനല്‍ പരീക്ഷാ/എസിഎസ് ജയവും.
മനോജ്‌മെന്റ് ട്രെയിനി (ടെക്‌നിക്കല്‍): ഒന്നാം ക്ലാസോടെ അഗ്രിക്കള്‍ച്ചര്‍ ബിരുദാനന്തര ബിരുദം (എന്റോമോളജി/മൈക്രോബയോളജി/ബയോകെമിസ്ട്രി) അല്ലെങ്കില്‍ ഒന്നാം ക്ലാസോടെ ബയോ കെമിസ്ട്രി/സുവോളജിയില്‍ ബിരുദാനന്തരബിരുദം (എന്റോമോളജി).
വെയര്‍ഹൗസിങ് ആന്‍ഡ് കോള്‍ഡ് ചെയിന്‍ മാനേജ്‌മെന്റ് /ക്വാളിറ്റി മാനേജ്‌മെന്റ് എന്നിവയില്‍ പോസ്റ്റ് ഗ്രാജുവെറ്റ് ഡിപ്ലോമയുള്ളവര്‍ക്കു മുന്‍ഗണന.
അക്കൗണ്ടന്റ്: ബികോം അല്ലെങ്കില്‍ ബിഎ(കൊമേഴ്‌സ്)അല്ലെങ്കില്‍ സിഎ/സിഡബ്യുഎ/എസ്എഎസ് അക്കൗണ്ടന്റ്്, മൂന്നു വര്‍ഷം അക്കൗണ്ടിങ്, ഓഡിറ്റിങ് പരിചയം.
ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്: അഗ്രികള്‍ചര്‍ ബിരുദം അല്ലെങ്കില്‍ സുവോളജി, കെമിസ്ട്രി, ബയോകെമിസ്ട്രി എന്നിവയലൊന്നു പഠിച്ച് ബിരുദം.
എല്ലാ തസ്തികകളിലേക്കും കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും വിജ്ഞാപനം സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ക്കും http://jobapply.in/mrpsujob2014/ എന്ന വെബ്‌സൈറ്റ് കാണുക.
https://www.facebook.com/Malayalivartha