ഡല്‍ഹി തപാല്‍ വകുപ്പില്‍ 740 ഒഴിവ്
ഡല്‍ഹി തപാല്‍ വകുപ്പിനു കീഴിലുള്ള വിവിധ ഡിവിഷന്‍/യൂണിറ്റുകളില്‍ പോസ്റ്റ് മാന്‍/മെയില്‍ ഗാര്‍ഡ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 740 ഒഴിവുകളുണ്ട്. പോസ്റ്റ്മാന്‍ തസ്തികയില്‍ 732ഉം മെയില്‍ ഗാര്‍ഡ് തസ്തികയില്‍ എട്ട് ഒഴിവുകളുമാണുള്ളത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ മൂന്ന്. ഡിവിഷന്‍, ഒഴിവ് എന്നിവ ഇതോടൊപ്പം പട്ടികയില്‍. യോഗ്യത: മെട്രിക്കുലേഷന്‍ ജയം. പ്രായം: 18-27 വയസ്.പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗര്‍ക്കു പത്തും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ചട്ടപ്രകാരം. ശമ്പളം : 5200-20200+ ഗ്രേഡ്‌പേ 200 രൂപ. മറ്റ് ആനുകൂല്യങ്ങളും.
തിരഞ്ഞെടുപ്പ്:
രണ്ടു മണിക്കൂര്‍ ജൈര്‍ഘ്യമുള്ള അഭിരുചി പരീക്ഷ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. എ, ബി, സി(1) സി(2) എന്നിങ്ങനെ നാലു പാര്‍ട്ടുകളായാണു പരീക്ഷ. നെഗറ്റീവ് മാര്‍ക്കില്ല. അഭിരുചി പരീക്ഷയുടെ സിലബസും ഓരോ പാര്‍ട്ടിനും ലഭിക്കേണ്ട മാര്‍ക്ക് സംബന്ധിച്ച വിവരങ്ങളും ഇതോടെപ്പം പട്ടികകളില്‍ ചേര്‍ത്തിട്ടുണ്ട്.
അപേക്ഷാഫോം റജിസ്‌ട്രോഷന്‍: എല്ലാ വിഭാഗക്കാര്‍ക്കും100 രൂപ. പരീക്ഷാഫീസ്: 400 രൂപ പട്ടിക വിഭഗം/വികാലാംഗര്‍/വനിതകള്‍ എന്നിവര്‍ക്കു പരീക്ഷാ ഫീസില്ല. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചു കഴിയുമ്പോള്‍ സിസ്റ്റം ജനറേറ്റഡ് ഫീ പോയ്‌മെന്റ് ചെലാന്‍ ലഭിക്കും.
ഇതുപയോഗിച്ച് ഡല്‍ഹിയിലെ വിവിധ ഇപെയ്‌മെന്റ് പോസ്റ്റ് ഓഫിസുകളിലൂടെ ഫീസടയ്ക്കണം. ഇപെയ്‌മെന്റ് പോസ്റ്റ് ഓഫിസുകളുടെ വിലാസം വെബ്‌സൈറ്റിലെ വിജ്ഞാപനത്തില്‍ നിന്നും ലഭിക്കും. ആപ്ലിക്കന്റ്‌സ് കോപ്പി ഉദ്യോഗാര്‍ഥികള്‍ പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം.
അപേക്ഷിക്കേണ്ട വിധം: www.indiapost.gov.in(Opportunity Section)എന്ന വെബ്‌സ്റ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കുന്നതിനു മുന്‍പായി ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും അപ്‌ലോഡ് ചെയ്തു സൂക്ഷിക്കണം.
https://www.facebook.com/Malayalivartha