കൊച്ചിന് ഷിപ്പ്യാര്ഡില് ഒഴിവ്
കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് ഡപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട് വികലാംഗര്‍ക്കുള്ള സ്പെഷല്‍ റിക്രൂട്ട്മെന്റാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 31 തസ്തിക, യോഗ്യത, പ്രായം, ശമ്പളം എന്നിവ ചുവടെ. ഡപ്യൂട്ടി മാനേജര്‍: ബിരുദം, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ/ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയില്‍ നിന്നും ഫൈനല്‍ പരീക്ഷാ ജയം അല്ലങ്കെില്‍ കുറഞ്ഞത് 55% മാര്‍ക്കോടെ ഫിനാന്‍സ് സ്പെഷലൈസേഷനോടെ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ പിജി. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് ഏഴു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം. 35 വയസു കവിയരുത്, 20600-46500 രൂപ .
അസിസ്റ്റന്റ് മാനേജര്‍ മെക്കാനിക്കല്‍: കുറഞ്ഞത് 55% മാര്‍ക്കോടെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
30 വയസു കവിയരുത്. 16400-40500 രൂപ. അസിസ്റ്റന്റ് മാനേജര്‍ മെറ്റീരിയല്‍സ്: കുറഞ്ഞത് 55%മാര്‍ക്കോടെ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ കുറഞ്ഞത് 55% മാര്‍ക്കോടെ ഏതെങ്കിലും എന്‍ജിനീയറിങ് ബിരുദം, മെറ്റീരിയല്‍സ് മാനേജ്മെന്റ് സ്പെഷലൈസേഷനോടുകൂടി ബിസിനസ് മാനേജ്മെന്റില്‍ പിജി. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം. 30 വയസു കവിയരുത്. 16400-40500 രൂപ. അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവു ലഭിക്കും .
https://www.facebook.com/Malayalivartha