ബി എസ് എന്‍ എല്‍ :962 ജൂനിയര്‍ അക്കൗണ്ട്സ് ഓഫിസര്‍
ജൂനിയര്‍ അക്കൗണ്ട്സ് ഓഫിസര്‍ തസ്തികയിിലേക്ക് അപേക്ഷ ക്ഷണിച്ചു. 962 ഒഴിവുകളുണ്ട്. കേരളാ സര്‍ക്കിളില്‍ 35 ഒഴിവുകളുണ്ട്. ഓണ്‍ലൈനില്‍ അപേക്ഷിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31.
ഒഴിവുകള്‍: 962 (ജനറല്‍ - 389, ഒബിസി- 260, എസ്സി- 195,എസ്ടി -118; വികലാംഗര്‍ - 44)ശമ്പളം: 16400- 40500 രൂപ (മറ്റാനുകൂല്യങ്ങളും)യോഗ്യത: താഴെപ്പറയുന്ന യോഗ്യത/ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
2014 ഡിസംബര്‍ 31 അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും. 1. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് 2. കമ്പനി സെക്രട്ടറി 3. കോസ്റ്റ്ആന്ഡ് വര്‍ക്ക്സ് അക്കൗണ്ടന്റ് 4. എംകോംപ്രായം: 2015 ജനുവരി ഒന്നിന് 20 - 30. ഉയര്‍ന്ന പ്രായപരിധിയില്പട്ടികവിഭാഗക്കാര്ക്ക് അഞ്ചും ഒബിസിക്കു മൂന്നും വര്‍ഷം ഇളവ്.
വികലാംഗര്‍ക്ക് 10 വര്‍ഷം ഇളവ് ലഭിക്കും.തിരഞ്ഞെടുപ്പ്: ദേശീയതലത്തില്‍ ഒബ്ജെക്ടീവ് പരീക്ഷഅടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 22നു പരീക്ഷനടത്തും. തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രമുണ്ട്.അപേക്ഷാഫീസ്: 1000 രൂപ. പട്ടികവിഭാഗം, വികലാംഗര്‍ക്ക് ഫീസില്ല. ഓണ്‍ലൈന്‍ വഴി ഫീസടയ്ക്കണം. www.externalexam.bsnl.co.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനില്‍ അപേക്ഷിക്കണം. .വിശദവിവരങ്ങള്‍ക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
https://www.facebook.com/Malayalivartha