കായികതാരങ്ങള്‍ക്ക് സെയിലറാകാം
ഇന്ത്യന്‍ നാവിക സേനയില്‍ സെയിലറാകാന്‍ കായിക താരങ്ങള്‍ക്ക് അവസരം. സ്‌പോര്‍ട്‌സ് ക്വോട്ട എന്‍ട്രി 01/2015 ബാച്ചിലേക്ക് രാജ്യാ ന്തര/ ദേശീയ/ സംസ്ഥാന/ ഇന്റര്‍ യൂണിവേഴ്‌സിറ്റി തലങ്ങളില്‍കഴിവു തെളിയിച്ചവര്‍ക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്‍മാരായിരിക്കണം അപേക്ഷകര്‍.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി രണ്ട് . സ്‌പോര്‍ട്‌സ് ഇനങ്ങള്‍: സെയിലിങ്, വിന്‍ഡ് സര്‍ഫിങ്, kayaking/Canoeing/Rowing എന്നിവയാണു കായികയിനങ്ങ ള്‍.യോഗ്യത, സ്‌പോര്‍ട്‌സ് യോഗ്യത, പ്രായം എന്നിവ തസ്തിക തിരിച്ചു ചുവടെ.
1.ഡയറക്ട് എന്‍ട്രി പെറ്റി ഓഫിസര്‍: പ്ലസ്ടു/ തത്തുല്യം. ദേശീയതലത്തില്‍ സീനിയര്‍ ആറാം സ്ഥാനവും അല്ലെങ്കില്‍ജൂനിയര്‍ വിഭാഗത്തില്‍ നാലാം സ്ഥാനവും നേടിയിരിക്കണം(യൂത്ത്/ജൂനിയര്‍). പ്രായം: 17-22, 1993 ഫെബ്രുവരി ഒന്നിനും 1998 ജനുവരി 31നുംമധ്യേ ജനിച്ചവരായിരിക്കണം( രണ്ടു തീയതികളും ഉള്‍പ്പെടെ).
2. സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌മെന്റ് (എസ്എസ്ആര്‍): പ്ലസ്ടു/ തത്തുല്യം. രാജ്യാന്തര/ ദേശീയ/ സംസ്ഥാന തലത്തില്‍ പ്രതിനിധാനം ചെയ്തിരിക്കണം അല്ലെങ്കില്‍ എന്‍സിസി/ എസ്‌സിസി ദേശീയതലത്തില്‍ കുറഞ്ഞത് അഞ്ചാം സ്ഥാനം നേടിയിരിക്ക ണം.പ്രായം: 17-21, 1994 ഫെബ്രുവരി ഒന്നിനും 1998 ജനുവരി 31നും മധ്യേ ജനിച്ചവരായിരിക്കണം( രണ്ടു തീയതികളും ഉള്‍പ്പെടെ).
3. മെട്രിക് റിക്രൂട്ട്‌സ് (എംആര്‍): പത്താം ക്ലാസ്/തത്തുല്യം. രാജ്യാന്തര/ ദേശീയ/ സംസ്ഥാന തലത്തില്‍ പ്രതിനിധാനം ചെയ്തിര ിക്കണം, അല്ലെങ്കില്‍ എന്‍സിസി/എസ്‌സിസി ദേശീയതലത്തില്‍ കുറഞ്ഞത് അഞ്ചാം സ്ഥാനം നേടിയിരിക്കണം.
പ്രായം: 17-21, 1994 ഏപ്രില്‍ ഒന്നിനും 1998 മാര്‍ച്ച് 31നും മധ്യേ ജനിച്ച വരായിരിക്കണം (രണ്ടു തീയതികളും ഉള്‍പ്പെടെ).തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കുക്ക്/സ്റ്റുവാര്‍ഡ് തസ്തികയിലായിരിക്കും നിയമനം.
4. നോണ്‍ മെട്രിക് റിക്രൂട്‌സ്(എന്‍എംആര്‍): ആറാം ക്ലാസ് ജയം.രാജ്യാന്തര/ ദേശീയ/ സംസ്ഥാന തലത്തില്‍ പ്രതിനിധാനം ചെയ ്തിരിക്കണം, അല്ലെങ്കില്‍ എന്‍സിസി/എസ്‌സിസി ദേശീയ തലത്തില്‍ കുറഞ്ഞത് അഞ്ചാം സ്ഥാനം നേടിയിരിക്കണം.പ്രായം: 17-21, 1994 ഏപ്രില്‍ ഒന്നിനും 1998 മാര്‍ച്ച് 31നും ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉള്‍പ്പെടെ).തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സാനിറ്ററി ഹൈജീനിസ്റ്റ് തസ്തികയിലായിരിക്കും നിയമനം.
https://www.facebook.com/Malayalivartha