നിയമ ബിരുദധാരികള്‍ക്ക് കരസേനയില്‍ അവസരം
നിയമ ബിരുദധാരികള്‍ക്കു കരസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫിസറാകാന്‍ അവസരം.
ജെഎജി എന്‍ട്രിസ്‌കീം പതിനഞ്ചാമതു ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ്(NT)2015 ഒക്‌ടോബര്‍ കോഴ്‌സിലേക്ക് ഉടന്‍ വിജ്ഞാപനം വരും. പുരുഷന്മാര്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി രണ്ട്. ശമ്പളം: 15,600+5,400 രൂപ ഗ്രേഡ് പേ മറ്റാനുകൂല്യങ്ങളും). ഒഴിവ്: പുരുഷന്‍ 10, സ്ത്രീ-4 പ്രായം: 21-27 വയസ്സ്(1988 ജൂലൈ രണ്ടിനു 1994 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം).
വിദ്യാഭ്യാസ യോഗ്യത: 55\'% മാര്‍ക്കില്‍ കുറയാതെ എല്‍എല്‍ ബി ബിരുദം(ത്രിവല്‍സരം/പഞ്ചവല്‍സരം). അപേക്ഷകര്‍ ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യ/സ്‌റ്റേറ്റ് റജിസ്‌ട്രേഷനുള്ള യോഗ്യത നേടിയിരിക്കണം.ശാരീരിക യോഗ്യത സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. www.joinindianarmy.nic.in
തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായാണു തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ പരാജയപ്പെട്ടാല്‍ തിരിച്ചയയ്ക്കും. ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജിക്കല്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ, വൈദ്യപരിശോധന എന്നിവയുണ്ടാകും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്കു നിബന്ധനകള്‍ക്കു വിധേയമായി യാത്രാബത്ത നല്‍കും.
പരിശീലനം: ചെന്നൈ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ 11 മാസത്തെ പരിശീലനം നല്‍കും. ജഡജ് അഡ്വക്കേറ്റ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം.
അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈന്‍ വഴി മാത്രം അപേക്ഷിക്കുക. www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്താം. ഇതു സബ്മിറ്റ് ചെയ്ത ശേഷം പ്രിന്റ് ഔട്ടിന്റെ രണ്ടു കോപ്പി എടുക്കണം.
ഒരു പ്രിന്റ് ഔട്ട് ഒട്ടിച്ച് സ്വയം സാക്ഷ്യപ്പെടുത്തി സിലക്ഷന്‍ സെന്ററില്‍ഹാജരാക്കണം. ഒരു പ്രിന്റ് ഔട്ട് പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി ഉദ്യാഗാര്‍ഥി കൈയില്‍ കരുതണം. താഴേപ്പറയുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പരീക്ഷാകേന്ദ്രത്തിലെത്തുന്ന ഉദ്യോഗാര്‍ഥിയുടെ കൈവശമുണ്ടാകണം.
1. പ്രായം തെളിയിക്കുന്നതിനു മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ്
2. പ്ലസ് ടു സര്‍ട്ടിഫിക്കറ്റും മാര്‍ക്ക്ഷീറ്റും
3. എല്‍എല്‍ബി യോഗ്യത തെളിയിക്കുന്നതിനു ഡിട്രി/പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ഷീറ്റും (എല്ലാ വര്‍ഷം/സെമസ്റ്ററുകളിലെയും)
4. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ/സ്‌റ്റേറ്റ് റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ എല്‍എല്‍ബി കോഴ്‌സ് പഠിച്ച സ്ഥാപനത്തിനു ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകാരമുണ്ടെന്നതിന്റെ സര്‍ട്ടിഫിക്കറ്റ്.
ഔദ്യോഗിക വിജ്ഞാപനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചശേഷം മാത്രം അപേക്ഷിച്ചാല്‍ മതി. വിശദവിവരങ്ങള്‍ക്കു
www.joinindianarmy.nic.in വെബ്‌സൈറ്റ് കാണുക.
https://www.facebook.com/Malayalivartha