വെസ്‌റ്റേണ്‍ കോള്‍ ഫീല്‍ഡ്‌സില്‍ 465ഒഴിവ്
നാഗ്പൂരിലെ വെസ്‌റ്റേണ്‍ കോള്‍ഫീല്‍ഡ്‌സില്‍ മൈനിങ് സിര്‍ദാര്‍/ഷോട്ട്ഫയറര്‍, സര്‍വേയര്‍ (മൈനിങ്) എന്നീ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
465 ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി അഞ്ച് മൈനിങ് സിര്‍ദാര്‍/ഷോട്ട്ഫയറര്‍: എ. ഡിജിഎംഎസ് നല്‍കുന്ന മൈനിങ് സിര്‍ദാര്‍ കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ മൈനിങ് ആന്‍ഡ് മൈന്‍ സര്‍വേയിങ് ഡിപ്ലോമയും ഡിജിഎംഎസ് നല്‍കുന്ന ഓവര്‍മാന്‍ കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റും ബി. ഡിജിഎംഎസ് നല്‍കുന്ന അംഗീകൃത ഗ്യാസ് ടെസ്റ്റിങ് സര്‍ട്ടിഫിക്കറ്റ്.
അംഗീകൃത ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ്.
സര്‍വേയര്‍ മൈനിങ്: പത്താം ക്ലാസും ഡിജിഎംഎസ് നല്‍കുന്ന സര്‍വേയര്‍ കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ മൈനിങ് ആന്‍ഡ് മൈന്‍ സര്‍വേയിങ് ഡിപ്ലോമയും ഡിജിഎംഎസ് നല്‍കുന്ന സര്‍വേയര്‍ കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റുംപ്രായം: 18- 30 വയസ്. 2014 ഡിസംബര്‍ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.എസ്‌സി/എസ്ടിക്കാര്‍ക്ക് അഞ്ചും ഒബിസിക്കാര്‍ക്കു മൂന്നും വര്‍ഷംവര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും.
തിരഞ്ഞെടുപ്പുരീതി: എഴുത്തു പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയുംഅടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പു നടത്തും.അപേക്ഷാഫീസ്: 100 രൂപ. Western Coalfields Limited Nagpurഎന്ന പേരില്‍ നാഗ്പൂരില്‍ മാറാവുന്ന ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കാം.
ഡിഡിയുടെ പിറകില്‍ ഉദ്യോഗാര്‍ഥിയുടെ പേരും അപേക്ഷിക്കുന്ന തസ്തികയും വ്യക്തമാക്കണം. എസ്‌സി/എസ്ടിക്കാര്‍ക്കു ഫീസില്ല.അപേക്ഷിക്കേണ്ട വിധം: തസ്തിക, പേര്, പിതാവിന്റെ പേര്,ജനന തീയതി, വിദ്യാഭ്യാസ, ടെക്‌നിക്കല്‍ യോഗ്യത, ജാതി, പ്രവൃത്തിപരിചയം(ഉണ്ടെങ്കില്‍), നിലവിലെ തപാല്‍ വിലാസം തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി അപേക്ഷ തയാറാക്കുക. അപേക്ഷയില്‍സമീപകാലത്തെടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച്ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍സഹിതം അപേക്ഷിക്കണം. കവറിനു പുറത്ത് വലിയക്ഷരത്തില്‍ത
സ്തിക വ്യക്തമാക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ ചട്ടപ്രകാരം അപേക്ഷിക്കണം.
https://www.facebook.com/Malayalivartha