എയര്‍ ഇന്ത്യ ചാര്‍ട്ടേഴ്‌സില്‍ 287 ഒഴിവുകള്‍
എയര്‍ ഇന്ത്യ ചാര്‍ട്ടേഴ്‌സ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 287 ഒഴിവുകളാണുള്ളത്. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഒഴിവുകളുണ്ട്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി ഏഴ്.
എയര്‍ലൈന്‍ അറ്റന്‍ഡന്റ്
ഒഴിവു പട്ടിക: എസ്.സി 38, എസ്.ടി 17, ഒ.ബി.സി 59, യു.ആര്‍ 117, ആകെ 231. യോഗ്യത: ബിരുദം അല്ലെങ്കില്‍ പ്ലസ് ടു, ഹോട്ടല്‍ മാനേജ്‌മെന്റ്/കേറ്ററിംഗ് ടെക്‌നോളജിയില്‍ ഡിപ്ലോമ. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. പ്രായപരിധി: 18 24 വയസ്.
2015 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. എസ്.സി/എസ്.ടി.ക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.
ക്യാബിന്‍ ക്രൂ/സ്‌റ്റേഷന്‍ കോ ഓഡിനേറ്റര്‍
ഓപ്പറേറ്റിംഗ്/ക്യാബിന്‍ ക്രൂ ഷെഡ്യൂളിംഗ് ഓഫീസര്‍, സ്‌റ്റേഷന്‍ കോ ഓര്‍ഡിനേറ്റര്‍ തസ്തികകളിലായി 15 ഒഴിവുകളുണ്ട്. കേരളത്തില്‍ കൊച്ചിയില്‍ ഒഴിവുണ്ട്. കരാര്‍ നിയമനമാണ്.
യോഗ്യത : ഓപ്പറേറ്റിംഗ്/ക്യാബിന്‍ ക്രൂ ഷെഡ്യൂളിംഗ് ഓഫീസര്‍: ഏതെങ്കിലും വിഷയത്തില്‍ ഒന്നാം ക്ലാസോടെ ബിരുദം. കംപ്യൂട്ടര്‍ ഓപ്പറേഷന്‍സില്‍ പ്രാവീണ്യം.
ക്യാപ്റ്റന്‍/ട്രെയിനി ക്യാപ്റ്റന്‍
എയര്‍ ഇന്ത്യ എയര്‍ ചാര്‍ട്ടേഴ്‌സില്‍ എക്‌സാമിനര്‍/ഇന്‍സ്ട്രക്ടര്‍ എക്‌സാമിനര്‍/ഇന്‍സ്ട്രക്ടര്‍/ചെക്ക് പൈലറ്റ്/ലൈന്‍ ക്യാപ്റ്റന്‍, ട്രെയിനി ക്യാപ്റ്റന്‍ തസ്തികകളിലെ 41 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഇഷ്യൂ ചെയ്ത എടിപിഎല്‍ ഇന്‍സ്ട്രമെന്റ് റേറ്റിംഗ് എന്‍ട്രോള്‍സ്‌മെന്റ് റേറ്റിംഗ് എന്‍ട്രോള്‍സ്‌മെന്റ് (ഇന്ത്യന്‍ എടിപിഎല്‍) ഡിജിസിഎയുടെ എഫ്ആര്‍ടിഒ ലൈസന്‍സ്, മിനിസ്ട്രി ഓഫ് കമ്യൂണിക്കേഷന്‍ ഇഷ്യൂ ചെയ്ത ആര്‍ടിആര്‍(പി)/ആര്‍ടിആര്‍(സി)/ആര്‍ടിആര്‍. ജോയിന്‍ ചെയ്യുന്ന സമയത്തേക്ക് എല്ലാ ലൈസന്‍സും അംഗീകൃതമായിരിക്കണം. യോഗ്യത, പ്രവൃത്തിപരിചയം സംബന്ധിച്ച വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. അപേക്ഷ അയയ്ക്കുന്നതിനും മറ്റു വിശദ വിവരങ്ങള്‍ക്കും മശൃശിശറമലഃുൃല.ൈശി എന്ന വെബ്‌സൈറ്റ് കാണുക.
എയര്‍മാന്‍: കായികതാരങ്ങള്‍ക്ക് അപേക്ഷിക്കാം
വ്യോമസേനയുടെ ഗ്രൂപ്പ്വൈ ട്രേഡില്‍ എയര്‍മാനാകാന്‍ കായികതാരങ്ങള്‍ക്ക് അവസരം. അവിവാഹിതരായ പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 14.
സ്‌പോര്‍ട്‌സ് ഇനങ്ങള്‍: അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ് ബോള്‍, ബോക്‌സിംഗ്, ക്രോസ് കണ്‍ട്രി, ക്രിക്കറ്റ്, സൈക്കിളിംഗ്, ഫുട്‌ബോള്‍, ജിംനാസ്റ്റിക്‌സ്, ഹോക്കി, ഹാന്‍ഡ്‌ബോള്‍, കബഡി, ലോണ്‍ ടെന്നീസ്, ഷൂട്ടിംഗ്, സ്‌ക്വാഷ് റാക്കറ്റ്, സ്വിമ്മിംഗ്, വോളിബോള്‍, വാട്ടര്‍പോളോ, റെസ്ലിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, വുഷു.
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു ജയം/തത്തുല്യം.
(കായികയിനങ്ങളില്‍ ഇന്ത്യയെ രാജ്യാന്തര/ദേശീയതലത്തില്‍ പ്രതിനിധീകരിച്ചിട്ടുള്ളവര്‍ക്ക് പത്താംക്ലാസ് മതി). പ്രായം: 1994 ഓഗസ്റ്റ് ഒന്നിനും 1998 ജൂണ്‍ 30നും മധ്യേ ജനിച്ചവരാകണം. രണ്ടു തീയതികളും ഉള്‍പ്പെടെ. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: careerairforce.nic.in
https://www.facebook.com/Malayalivartha