എന്‍ടിപിസിയില്‍ 120 എക്‌സിക്യൂട്ടീവ് ട്രെയിനി
പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസി ലിമിറ്റഡില്‍എക്‌സിക്യൂട്ടീവ് ട്രെയിനികളുടെ ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. ഇലക്ട്രിക്കല്‍,ഇന്‍സ്ട്രമെന്റേഷന്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ് വിഭാഗങ്ങളിലായി 120 ഒഴിവുകളുണ്ട്.ഗേറ്റ് 2015 വഴിയാണു തിരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് മൂന്ന്.യോഗ്യത: കുറഞ്ഞത് 65%മാര്‍ക്കോടെ എന്‍ജിനീയറിങ്/ടെക്‌നോളജി ബിരുദം/എഎംഐഇ.ഫലം പ്രതീക്ഷിക്കുന്നഅവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കുംഅപേക്ഷിക്കാം. എന്നാല്‍അവര്‍ മുന്‍ സെമസ്റ്റര്‍/ വര്‍ഷങ്ങളില്‍ 65% മാര്‍ക്കു നേടിയിരിക്കണം. പട്ടികവിഭാഗം/വികലാംഗര്‍ക്കു കുറഞ്ഞത് 55% മാര്‍ക്ക്മതി.
പ്രായപരിധി: 2015 മാര്‍ച്ച് മൂന്നിനു 27 വയസ്.പ്രായപരിധിയില്‍ പട്ടികവിഭാഗക്കാര്‍ക്ക്അഞ്ചും ഒബിസി (എന്‍സിഎല്‍)കാര്‍ക്ക് മൂന്നും വികലാംഗര്‍ക്കുപത്തും വര്‍ഷം വയസിളവുണ്ട്.ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം പരിശീലനം. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ24900-50500 രൂപ ശമ്പളത്തോടെനിയമിക്കും. മറ്റാനുകൂല്യങ്ങളും ലഭിക്കും.
തിരഞ്ഞെടുപ്പ്: ഗേറ്റ് 2015 പരീക്ഷയുടെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കു ഗ്രൂപ്പ് ചര്‍ച്ച, ഇന്റര്‍വ്യൂഎന്നിവ ഉണ്ടായിരിക്കും.അപേക്ഷാ ഫീസ്: 150 രൂപ.പട്ടികവിഭാഗം/വികലാംഗര്‍ക്കുഫീസില്ല. ഫീസ് അടയ്ക്കുന്നതിനുള്ള പേ ഇന്‍ സ്ലിപ്പും നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും.
ഫീസ് അടയ്ക്കുമ്പോള്‍ ലഭിക്കുന്ന ജേണല്‍ നമ്പറും ബ്രാഞ്ച്‌കോഡും ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ സമയത്ത് പൂരിപ്പിക്കണം.
അപേക്ഷിക്കേണ്ട വിധം: www.ntpcarrers.net എന്ന വെബ്‌സൈറ്റ് വഴിഓണ്‍ലൈനില്‍ അപേക്ഷിക്കുക.അപേക്ഷകന് ഇ-മെയില്‍ഐഡി ഉണ്ടാവണം.അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ntpcarrers.net
https://www.facebook.com/Malayalivartha