ഭക്ര ബിയാസ് മാനേജ്മെന്റില്‍ 267 ഒഴിവ്
ചണ്ഡീഗഡിലെ ഭക്ര ബിയാസ് മാനേജ്മെന്റ് ബോര്‍ഡില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 267 ഒഴിവുകളുണ്ട്. കരാര്‍ നിയമനമാണ്. ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 26.ജൂനിയര്‍ എന്‍ജിനീയര്‍(ഇറിഗേഷന്‍), ജൂനിയര്‍ എന്‍ജിനീയര്‍/ഇലക്ട്രിക്കല്‍, ജൂനിയര്‍ എന്‍ജിനീയര്‍/കമ്യൂണിക്കേഷന്‍, ജൂനിയര്എന്ജിനീയര്/ടെസ്റ്റിങ്, ജൂനിയര്‍ എന്‍ജിനീയര്‍/സബ് സ്റ്റേഷന്,ജൂനിയര്‍ എന്‍ജിനീയര്‍/സിവില്‍, സ്റ്റാഫ് നഴ്സ്, ലൈന്മാന്,എസ്എസ്എ, ഫയര്മാന്, ടെസ്റ്റ് മെക്കാനിക്ക്, ഹോയ്സ്റ്റ് ഓപ്പറേറ്റര്‍, ക്രെയ്ന് ഓപ്പറേറ്റര്‍ ഗ്രേഡ്- 2, ഫിറ്റര്‍(സ്റ്റീല്‍ ആന്‍ഡ് സ്ട്രക്ചര്‍/ഗേറ്റ്സ് ആന്‍ഡ് ഗിയറിങ്), ഇലക്ട്രിക്കല്‍ മിസ്ട്രി/ഇലക്ട്രീഷന്‍,വെല്‍ഡര്‍, മോള്‍ഡര്‍, ഡ്രൈവര്‍ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍.
ശാരീരികയോഗ്യതയും യോഗ്യതകള്‍ സംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ക്കും വെബ്സൈറ്റ് കാണുക. അപേക്ഷ അയയ്ക്കുന്നതിനും മറ്റു വിശദവിവരങ്ങള്‍ക്കും വിശദവിവരങ്ങള്‍ക്കും www.bbmb.gov.in, www.recruitment-portal.in എന്നീ വെബ്സൈറ്റുകള്‍ കാണുക.
https://www.facebook.com/Malayalivartha