വിദ്യാഭ്യാസ വായ്പയെടുത്ത ശേഷം മരണമടഞ്ഞ വിദ്യാര്‍ഥികള്‍ക്കു പലിശയിളവ്
വിദ്യാഭ്യാസ വായ്പയെടുത്ത ശേഷം മരണമടഞ്ഞ വിദ്യാര്‍ഥികള്‍ക്കു വായ്പയില്‍ പലിശയിളവിനു വ്യവസ്ഥ ചെയ്തുകൊണ്ടു സര്‍ക്കാര്‍ ഉത്തരവിറക്കി. 2004 ഏപ്രില്‍ ഒന്നുമുതല്‍ 2009 മാര്‍ച്ച് 31 വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ക്കാണു പലിശയിളവു ലഭിക്കുക.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 2009ലെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള കുടുംബങ്ങളിലെ, മരണമടഞ്ഞ വിദ്യാര്‍ഥികളുടെ വായ്പാ പലിശയില്‍ ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭയില്‍നിന്നുള്ള ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ മരണ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഇളവു ലഭിക്കും. ഇതു സംബന്ധിച്ചു സര്‍ക്കാര്‍ ഉത്തരവിറങ്ങി.
അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31. സ്വീകരിച്ച അപേക്ഷ ലീഡ് ബാങ്ക് മാനേജര്‍മാര്‍ക്കു നല്‍കാനുള്ള തീയതി ഏപ്രില്‍ 10. ലീഡ് ബാങ്ക് മാനേജര്‍മാര്‍ അനുവദനീയമായ തുക കണക്കാക്കി ക്ലെയിം സര്‍ട്ടിഫിക്കറ്റ് തിരികെ കലക്ടര്‍ക്കു നല്‍കാനുള്ള തീയതി ഏപ്രില്‍ 25. ജില്ലാ കലക്ടര്‍മാര്‍ ഫണ്ട് അനുവദിക്കാനുള്ള നിര്‍ദേശം സര്‍ക്കാരിനു നല്‍കാനുള്ള തീയതി മേയ് 25.
https://www.facebook.com/Malayalivartha