എന്‍ഐടി എംസിഎ പ്രവേശനപരീക്ഷ മെയ് 31ന്
കോഴിക്കോട് എന്‍ഐടി ഉള്‍പ്പടെ രാജ്യത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജികളില്‍ എംസിഎ പ്രവേശനത്തിന് ദേശീയ തലത്തില്‍ നടത്തുന്ന പ്രവേശനപരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പരീക്ഷ മെയ് 31ന.് കോഴിക്കോട് എന്‍ഐടി പരീക്ഷാകേന്ദ്രമാണ്.കോഴിക്കോട്, അഗര്‍ത്തല, അലഹബാദ്, ഭോപാല്‍, ദുര്‍ഗാപുര്‍, ജംഷെഡ്പുര്‍, കുരുക്ഷേത്ര, റയ്പുര്‍, സുറത്കാല്‍, തിരുച്ചിറപ്പിള്ളി, വാറങ്കല്‍ എന്‍ഐടികളിലാണ് എംസിഎ കോഴ്‌സുള്ളത്. ബിഎസ്സി/ബിഎസ്സി ഹോണേഴ്‌സ്/ബിസിഎ/ബാച്ചലര്‍ ഓഫ് ഐടി കുറഞ്ഞത് 60 ശതമാനം (എസ്സി/എസ്ടിക്ക് 55 ശതമാനം) മാര്‍ക്കോടെ പാസായവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ ബിഇ/ബിടെക് (എസ്സി/എസ്ടിക്ക് 55 ശതമാനം) അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. എന്‍ഐടി അഗര്‍ത്തലക്കാണ് പരീക്ഷാചുമതല. https://inmcet2015.nita.ac.in വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഏപ്രില്‍ മൂന്നുവരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 1800 രൂപ. എസ്സി/എസ്ടിക്ക് 900 രൂപ. വിവരം
www.nitc.ac.in വെബ്‌സൈറ്റില്‍ നിന്നും അറിയാം.
https://www.facebook.com/Malayalivartha