കോള്‍ ഇന്ത്യയില്‍ 281 മെഡിക്കല്‍ എക്സിക്യൂട്ടീവ്
മഹാരത്ന പദവിയുള്ള പൊതുമേഖലാ സ്ഥാപനമായ കോള്‍ഇന്ത്യ ലിമിറ്റഡില്‍ വിവിധ വിഭാഗങ്ങളിലായി 281 മെഡിക്കല്‍ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ സ്വീകരിക്കുന്നഅവസാന തീയതി: ഏപ്രില്‍നാല്.
യോഗ്യത ചുവടെ.
സ്പെഷലിസ്റ്റ്:സീനിയര്‍ മെഡിക്കല്സ്പെഷലിസ്റ്റ് ഇ4 ഗ്രേഡ്:ബന്ധപ്പെട്ട സ്ഥാപനത്തില്‍ നിന്നും എംബിബിഎസ്, പിജി/ഡിപ്ലോമ, ഹോസ്പിറ്റല്‍/ക്ലിനിക്കില്‍ മൂന്നു വര്‍ഷം യോഗ്യതാനന്തര പ്രവൃത്തിപരിചയം(സര്‍ജറി, മെഡിസിന് ആന്‍ഡ് പള്‍മണറി മെഡിസിനില്‍ കുറഞ്ഞയോഗ്യത പിജി), 35 വയസ്.
മെഡിക്കല്‍ സ്പെഷലിസ്റ്റ്ഇ3 ഗ്രേഡ്: ബന്ധപ്പെട്ട സ്ഥാപനത്തില്‍ നിന്നും എംബിബിഎസ്, പിജി/ഡിപ്ലോമ(സര്‍ജറി,മെഡിസിന്, ആന്‍ഡ് പള്‍മണറി മെഡിസിനില്‍ കുറഞ്ഞയോഗ്യത പിജി), 30 വയസ്.സീനിയര്‍ മെഡിക്കല്‍ഓഫിസര്‍ ഇ3 ഗ്രേഡ്: കുറഞ്ഞത്60% മാര്‍ക്കോടുകൂടി ബന്ധപ്പെട്ട സ്ഥാപനത്തില്‍ നിന്നുംഎംബിബിഎസ്, എസ്സി/എസ്ടി, വികലാംഗര്‍ക്കു 55%
മാര്‍ക്കു മതി, 30 വയസ്.
യോഗ്യതയും പ്രവൃത്തിപരിചയവും സംബന്ധിച്ച വിശദവിവരങ്ങള്‍ക്കു വെബ്സൈറ്റ്കാണുക.ഒബിസിക്കാര്‍ക്കു മൂന്നുംഎസ്സി/എസ്ടിക്കാര്ക്കുഅഞ്ചും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും.യോഗ്യത, പ്രായം എന്നിവ2015 മാര്‍ച്ച് നാല് അടിസ്ഥാനമാക്കി കണക്കാക്കും.
അപേക്ഷാഫീസ്: 500 രൂപ.എസ്സി/എസ്ടി/വികലാംഗര്‍ക്കു ഫീസ് വേണ്ട. അപേക്ഷഅയയ്ക്കുന്നതിനും മറ്റുവിശദവിവരങ്ങള്ക്കും www.coalindia.in എന്ന വെബ്സൈറ്റ് കാണുക.വിലാസം: General Manager(Personnel/Rrcruitment) CoalBhanvan, Coal India Limited, 10 Netaji Subhas Road, Kolkata 700 001.
https://www.facebook.com/Malayalivartha