കോസ്റ്റ് ഗാര്‍ഡില്‍ ഓഫിസര്‍
തീരസംരക്ഷണ സേനയില്‍ (ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്) ജനറല്‍ഡ്യൂട്ടി ഓഫിസര്‍ ആകാന്‍ അവസരം. ബിരുദധാരികളായ പുരുഷന്മാര്ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സ്വീകരിക്കൂ.ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച്26.
യോഗ്യത: കുറഞ്ഞതു മൊത്തം 60% മാര്‍ക്കോടെ ബിരുദം. പ്ലസ്ടു/തത്തുല്യ പരീക്ഷയില്‍ കണക്കിനും ഫിസിക്സിനും കൂടി മൊത്തം 60% മാര്‍ക്ക് നേടിയിരിക്കണം. അവസാന വര്‍ഷ പരീക്ഷയെഴുതുന്നവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. എസ്സി/എസ്ടി,എന്‍സിസി സി സര്‍ട്ടിഫിക്കറ്റ് (എ ഗ്രേഡ്) നേടിയവര്‍, ദേശീയതലത്തിലെ കായികതാരങ്ങള്‍ തുടങ്ങിയവര്‍ക്ക് ബിരുദ പരീക്ഷയുടെ മാര്‍ക്കില്‍ 5% ഇളവു ലഭിക്കും. ഈ ആനുകൂല്യം പ്ലസ്ടു മാര്‍ക്കിന് ലഭിക്കുന്നതല്ല.
പ്രായം: 1990 ജൂലൈ ഒന്നിനും 1994 ജൂണ്‍ 30നും മധ്യേ ജനിച്ചവര്‍.പട്ടികവിഭാഗക്കാര്‍ക്കും ഒബിസിക്കും ഉയര്‍ന്ന പ്രായപരിധിയില്നിയമാനുസൃതം ഇളവുണ്ട്.അപേക്ഷിക്കേണ്ട വിധം: WWW.JOININDIANCOASTGUARD.GOV.IN എന്നവെബ്സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷപൂരിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. യോഗ്യത സംബന്ധിച്ച വിശദാംശങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ക്കും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം കാണുക.വിശദവിവരങ്ങള്‍ക്കു വെബ്സൈറ്റ്: WWW.JOININDIANCOASTGUARD.GOV.IN
https://www.facebook.com/Malayalivartha