ഒഎന്‍ജിസിയില്‍ 873 ഒഴിവുകള്‍
മഹാരത്‌ന പദവിയുള്ള പൊതുമേഖലാ സ്ഥാപനമായ ഓയില്‍ആന്‍ഡ് നാച്വറല്‍ ഗ്യാസ്‌കോര്‍പറേഷനില്‍ ഗ്രാജുവേറ്റ്‌ട്രെയിനി ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.വിവിധ വിഭാഗങ്ങളിലായി 873 ഒഴിവുകളുണ്ട്. എന്‍ജിനീയറിങ്, ജിയോസയന്‍സസ് വിഭാഗങ്ങളിലായിഗ്രാജുവേറ്റ് ട്രെയിനി തസ്തികയില്‍ 745 ഒഴിവുകളുണ്ട്. ഗേറ്റ്-2015 യോഗ്യത നേടുന്നവര്‍ക്കാണ്അവസരം. ഗ്രാജുവേറ്റ് ട്രെയിനി ഇതര തസ്തികകളിലേക്ക് കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ്അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. വിവിധ വിഭാഗങ്ങളില്‍ ഓഫിസര്‍ ഉള്‍പ്പെടെ 128ഒഴിവുകളിലാണ് അവസരം.ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 10.ഗേറ്റ് -2015 വഴിയുള്ള നിയമനം: ഒഴിവുകളുടെ എണ്ണം - 745അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്എന്‍ജിനീയര്‍ (സിമന്റിങ്),അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്എന്‍ജിനീയര്‍ (സിവില്‍), അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (ഡ്രില്ലിങ്), അസിസ്റ്റന്റ്എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍(ഇലക്ട്രിക്കല്‍), അസിസ്റ്റന്റ്എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍(ഇലക്‌ട്രോണിക്‌സ്), അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (ഇന്‍സ്ട്രമെന്റേഷന്‍),അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്എന്‍ജിനീയര്‍ (മെക്കാനിക്കല്‍),അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്എന്‍ജിനീയര്‍ (പ്രൊഡക്ഷന്‍),അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്എന്‍ജിനീയര്‍ (റിസര്‍വോയര്‍),കെമിസ്റ്റ്,ജിയോളജിസ്റ്റ്,ജിയോഫിസിസ്റ്റ് (സര്‍ഫസ്),ജിയോഫിസിക്‌സ്(വെല്‍സ്),മെറ്റീരിയല്‍സ് മാനേജ്‌മെന്റ്ഓഫിസര്‍, പ്രോഗ്രാമിങ് ഓഫിസര്‍,ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം.
എല്ലാ തസ്തികകളിലേക്കും യോഗ്യതയായി 60%മാര്‍ക്ക് വേണം.പ്രായപരിധി: ജനറല്‍-30,ഒബിസി(നോണ്‍ ക്രീമിലെയര്‍)-33, എസ്‌സി/എസ്ടി-35. ഓരോവിഭാഗത്തിലെയും വികലാംഗര്‍ക്ക്10 വര്‍ഷം ഇളവുണ്ട്. ഡ്രില്ലിങ്, സിമന്റിങ് വിഭാഗത്തിലേക്ക് ജനറല്‍-28, ഒബിസി(നോണ്‍ ക്രീമിലെയര്‍)- 31,എസ്‌സി/ എസ്ടി-33.2015 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായപരിധി കണക്കാക്കും.തിരഞ്ഞെടുപ്പ്: 2015 ഗേറ്റ്‌സ്‌കോര്‍, ഇന്റര്‍വ്യൂ എന്നിവഅടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.
ശമ്പളം: 24900-50500 രൂപ.അപേക്ഷിക്കേണ്ട വിധം: ഗേറ്റ്‌റജിസ്‌ട്രേഷന്‍ നമ്പര്‍ സഹിതം www.ongcindia.com എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകന് ഇ-മെയില്‍ഐഡി ഉണ്ടാവണം.
അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് വഴിയുള്ള നിയമനം:ഒഴിവുകളുടെ എണ്ണം - 128യോഗ്യത ചുവടെ.അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്എന്‍ജിനീയര്‍(എന്‍വയോണ്‍മെന്റ്): 60% മാര്‍ക്കോടെ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ്/എന്‍വയണ്‍മെന്റല്‍ സയന്‍സില്‍ബിരുദം അല്ലെങ്കില്‍എന്‍ജിനീയറിങ് ബിരുദം, 60%മാര്‍ക്കോടെ എംടെക്/എംഇ(എന്‍വയണ്‍മെന്റ് എന്‍ജിനീയറിങ്/എന്‍വയോണ്‍മെന്റ്‌സയന്‍സ്)ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് ഓഫിസര്‍: ബിരുദം, ഐസിഡബ്ല്യുഎ/സിഎ ജയം അല്ലെങ്കില്‍ 60% മാര്‍ക്കോടെ ഫിനാന്‍സ്‌സ്‌പെഷലൈസേഷനോടെഎംബിഎ.
ഫയര്‍ ഓഫിസര്‍: 60% മാര്‍ക്കോടെ ഫയര്‍ എന്‍ജിനീയറിങ്ബിരുദം.ഹ്യൂമണ്‍ റിസോഴ്‌സസ്എക്‌സിക്യൂട്ടീവ്: 60% മാര്‍ക്കോടെ പഴ്‌സനേല്‍ മാനേജ്‌മെന്റ്/എച്ച്ആര്‍എം/എച്ച്ആര്‍ഡിസ്‌പെഷലൈസേഷനോടെഎംബിഎ അല്ലെങ്കില്‍ 60%മാര്‍ക്കോടെ പഴ്‌സനേല്‍ മാനേജ്‌മെന്റ്/ഐആര്‍/ലേബര്‍ വെല്‍ഫെയറില്‍ പിജി അല്ലെങ്കില്‍ 60%മാര്‍ക്കോടെ പിഎം/ഐആര്‍/ലേബര്‍ വെല്‍ഫെയറില്‍ കുറഞ്ഞതു രണ്ടു വര്‍ഷത്തെ ഫുള്‍ടൈം പിജി ഡിപ്ലോമ.
മെഡിക്കല്‍ ഓഫിസര്‍:അംഗീകൃത റജിസ്‌ട്രേഷനോടെഎംബിബിഎസ് ജയം.സെക്യൂരിറ്റി ഓഫിസര്‍: പിജി ജയം, ആംഡ് ഫോഴ്‌സസ്/സെന്‍ട്രല്‍ പൊലീസ് ഓര്‍ഗനൈസേഷന്‍സില്‍ രണ്ടു വര്‍ഷം സര്‍വീസ് വേണം.പ്രായ പരിധി, ശാരീരിക യോഗ്യത തുടങ്ങിയ വിശദാംശങ്ങള്‍ക്ക്‌വിജ്ഞാപനം കാണുക.റജിസ്‌ട്രേഷന്‍ ഫീസ്: ജനറല്‍,ഒബിസിക്കാര്‍ക്ക് 750 രൂപ.പട്ടിക വിഭാഗം, വികലാംഗര്‍, വികലാംഗര്‍ക്കു 150 രൂപ മതി.അപേക്ഷിക്കുന്നതിനും ഫീസടയ്ക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ക്ക്
www.ongcindia.com എന്ന വെബ്‌സൈറ്റ് കാണുക.
https://www.facebook.com/Malayalivartha