വ്യോമസേനയില്‍ 47 ഗ്രൂപ്പ് സി
വ്യോമസേനയുടെ കീഴിലുള്ള എച്ച്ക്യു സെന്‍ട്രല്‍ എയര്‍ കമാന്‍ഡ് യൂണിറ്റ് വിവിധ ഗ്രൂപ്പ് സി തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 47 ഒഴിവുകളുണ്ട്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രില്‍ 30. അപേക്ഷ അയയ്‌ക്കേണ്ട വിലാസം തസ്തിക, ഒഴിവ് എന്നിവ ഇതോടൊപ്പം പട്ടികയില്‍.
യോഗ്യത ചുവടെ.
എല്‍ഡിസി : 12-ാം ക്ലാസ് ജയം/തത്തുല്യം. ഇംഗ്ലീഷ് ടൈപ്പിങ്ങില്‍ മിനിറ്റില്‍ 35 വാക്കു വേഗം അല്ലെങ്കില്‍ ഹിന്ദി ടൈപ്പിങ്ങില്‍ മിനിറ്റില്‍ 30 വാക്കു വേഗം. (കംപ്യൂട്ടറില്‍).
എംടിഡി (ഒജി) : മെട്രിക്കുലേഷന്‍ ജയം / തത്തുല്യം. ലൈറ്റ്, ഹെവി വെഹിക്കിള്‍ അംഗീകൃത സിവില്‍ ഡ്രൈവിങ് ലൈസന്‍സ്, ഡ്രൈവിങ്ങില്‍ പ്രായോഗിക പരിചയം, മോട്ടോര്‍ മെക്കാനിസത്തില്‍ അറിവ്, ഡ്രൈവിങ്ങില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ടെലിഫോണ്‍ ഓപറേറ്റര്‍ : മെട്രിക്കുലേഷന്‍ ജയം/തത്തുല്യം, പിബിഎക്‌സ് ബോര്‍ഡിലുള്ള പ്രാഗല്‍ഭ്യം.
കുക്ക് : പത്താം ക്ലാസ് / തത്തുല്യം, ട്രേഡില്‍ ആറു മാസത്തെ പ്രവൃത്തിപരിചയം.
എംടിഎസ് : മെട്രിക്കുലേഷന്‍ ജയം /തത്തുല്യം.
സഫായ്‌വാല : മെട്രിക്കുലേഷന്‍ ജയം /തത്തുല്യം.
മെസ് സ്റ്റാഫ് : മെട്രിക്കുലേഷന്‍ ജയം /തത്തുല്യം, ട്രേഡില്‍ ആറു മാസത്തെ പ്രവൃത്തിപരിചയം.
ധോബി : മെട്രിക്കുലേഷന്‍ ജയം /തത്തുല്യം, ട്രേഡില്‍ പ്രവൃത്തിപരിചയം.
പ്രായം :
എല്‍ഡിസി : 18-27 വയസ്.
മറ്റു തസ്തികകള്‍ക്ക് : 18-25 വയസ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവു ലഭിക്കും.
തിരഞ്ഞെടുപ്പ് : എഴുത്തു പരീക്ഷ /ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. 2015 ജൂണ്‍ 28നാണ് പരീക്ഷ.
അപേക്ഷിക്കേണ്ട വിധം : ഇതോടൊപ്പം തന്നിരിക്കുന്ന മാതൃകയില്‍ എ4 സൈസ് പേപ്പറില്‍ ടൈപ്പ് ചെയ്ത് അപേക്ഷ തയാറാക്കണം. അപേക്ഷയില്‍ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിക്കണം.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജനനത്തീയതി / മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് / സ്‌കൂള്‍ ലിവിങ് സര്‍ട്ടിഫിക്കറ്റ് , പട്ടികവിഭാഗം /ഒബിസി /വികലാംഗര്‍ ബന്ധപ്പെട്ട അതോറിറ്റിയില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് റജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ (ഉണ്ടെങ്കില്‍) ശരിപ്പകര്‍പ്പ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്(ഗസറ്റഡ് ഓഫിസര്‍ / സ്‌കൂള്‍ / കോളജ് പ്രിന്‍സിപ്പല്‍ / വില്ലേജ് പ്രധാന്‍ നല്‍കിയ) തുടങ്ങിയവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സ്വന്തം വിലാസമെഴുതിയ 25 രൂപയുടെ സ്റ്റാമ്പ് പതിച്ച 23*10സെ.മീ വലുപ്പമുള്ള കവറും അപേക്ഷയ്‌ക്കൊപ്പം അയയ്ക്കണം.
അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത് APPLICATION FOR THE POST OF..............എന്നു ബാധകമായതെഴുതണം. ഒരു സ്ഥലത്ത് ഒന്നിലേറെ അപേക്ഷ അയയ്‌ക്കേണ്ടില്ല. അപേക്ഷ അയയ്‌ക്കേണ്ട വിലാസം പട്ടികയില്‍ നല്‍കിയിട്ടുണ്ട്.
വിശദവിവരങ്ങള്‍ 2015 മാര്‍ച്ച് 21-27 ലക്കം എംപ്ലോയ്‌മെന്റ് ന്യൂസിലും പ്രസിദ്ധീരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha