ഹരിയാന ഹൈക്കോടതിയില്‍ 581 ഒഴിവ്
ഹരിയാനയിലെ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയില്‍ ക്ലാര്‍ക്, സ്‌റ്റെനോഗ്രഫര്‍ ഗ്രേഡ്- 3 തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 581 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: മേയ് രണ്ട്. ക്ലാര്‍ക്ക്: ഹിന്ദി ഒരു വിഷയമായി പഠിച്ച് മെട്രിക്കുലേഷന്‍ ജയം, ആര്‍ട്‌സ്/സയന്‍സ്/തത്തുല്യ ബിരുദം, കംപ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി (വേഡ് പ്രൊസസിങ് ആന്‍ഡ് സ്‌പ്രെഡ് ഷീറ്റ്‌സ്). സ്‌റ്റെനോഗ്രാഫര്‍: ആര്‍ട്‌സ്/സയന്‍സ്/തത്തുല്യ ബിരുദം, കംപ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി(വേഡ് പ്രൊസസിങ് ആന്‍ഡ് സ്‌പ്രെഡ് ഷീറ്റ്‌സ്). ഇംഗ്ലീഷ് ഷോര്‍ട്ട്ഹാന്റില്‍ മിനിറ്റില്‍ 80 വാക്കു വേഗവും ട്രാന്‍സ്‌ക്രിപ്ഷനില്‍ മിനിറ്റില്‍ 20 വാക്കു വേഗവും വേണം. ശമ്പളം: 5200- 20200, ഗ്രേഡ് പേ- 2400 രൂപ. തിരഞ്ഞെടുപ്പ്: ക്ലാര്‍ക്ക് തസ്തികയിലേക്ക് എഴുത്തു പരീക്ഷ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. സിലബസ് വെബ്‌സൈറ്റില്‍ ലഭിക്കും. സ്‌റ്റെനോഗ്രഫര്‍ തസ്തികയിലേക്കു ടൈപ്പിങ് ടെസ്റ്റ്, കംപ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. അപേക്ഷ അയയ്ക്കുന്നതിനും മറ്റു വിശദവിവരങ്ങള്‍ക്കും www.recruitmenthighcourtchd.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വെബ്‌സൈറ്റിലെ വിവരങ്ങള്‍ മനസിലാക്കിയതിനുശേഷം മാത്രം അപേക്ഷിക്കുക.
https://www.facebook.com/Malayalivartha