ഇന്ത്യന്‍ വ്യോമസേനയില്‍ ഓഫീസര്‍
ഇന്ത്യന്‍ വ്യോമസേനയില്‍ ഫ്ലയിങ്, ടെക്‌നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലായി കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (എയര്‍ഫോഴ്‌സ് കോമണ്‍ ടെസ്റ്റ് 02/2013) അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. സ്ത്രീകള്‍ക്ക് മൂന്ന് വിഭാഗത്തിലും ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ നിയമനമായിരിക്കും.
ഫ്ലയിങ് ബ്രാഞ്ച്
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാത്ത ബിരുദം. പ്ലസ് ടു തലത്തില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവ പഠിച്ചിരിക്കണം. അല്ലെങ്കില്‍ 60 ശതമാനത്തില്‍ കുറയാത്ത ബി.ഇ./ബി.ടെക്. യോഗ്യത.
ടെക്‌നിക്കല്‍ ബ്രാഞ്ച്: എയ്‌റോനോട്ടിക്കല്‍ എഞ്ചിനിയര്‍ (ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍).
യോഗ്യത: ഇലക്‌ട്രോണിക്‌സ്- ഇലനേക്ട്രാണിക്‌സില്‍ നാലുവര്‍ഷത്തില്‍ കുറയാത്ത എഞ്ചിനിയറിങ് ബിരുദം . അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനിയേഴ്‌സ് (ഇന്ത്യ) അല്ലെങ്കില്‍ എയ്‌റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങിന്റെ ഗ്രാജ്വേറ്റ് എഞ്ചിനിയറിങ് പരീക്ഷയുടെ അസോസിയേറ്റ് മെമ്പര്‍ഷിപ്പിനുള്ള സെക്ഷന്‍ എ, ബി എന്നിവ വിജയിച്ചിരിക്കണം. 60 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. ബിരുദ തലത്തില്‍ നിര്‍ദിഷ്ട എഞ്ചിനിയറിങ് വിഷയങ്ങള്‍ പഠിച്ചിരിക്കണം.
മെക്കാനിക്കല്‍ - നാലുവര്‍ഷത്തില്‍ കുറയാത്ത മെക്കാനിക്കല്‍ എഞ്ചിനിയറിങ് ബിരുദം നേടിയിരിക്കണം. അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനിയേഴ്‌സ് (ഇന്ത്യ) അല്ലെങ്കില്‍ എയ്‌റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങിന്റെ ഗ്രാജ്വേറ്റ് എഞ്ചിനിയറിങ് പരീക്ഷയുടെ അസോസിയേറ്റ് മെമ്പര്‍ഷിപ്പിനുള്ള സെക്ഷന്‍ എ, ബി എന്നിവ വിജയിച്ചിരിക്കണം. 60 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. ബിരുദ തലത്തില്‍ നിര്‍ദിഷ്ട എഞ്ചിനിയറിങ് വിഷയങ്ങള്‍ പഠിച്ചിരിക്കണം.
ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ച്:
അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ്, അക്കൗണ്ട്‌സ്, എഡ്യുക്കേഷന്‍ എന്നീ വിഭാഗങ്ങളിലാണ് പ്രവേശനം.
യോഗ്യത- അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ്: 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദാനന്തര ബിരുദം/തത്തുല്യ ഡിപ്ലോമ.
അക്കൗണ്ട്‌സ്: 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബി.കോം. ബിരുദം അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത എം.കോം./സി.എ./ഐ.സി.ഡബ്ല്യു.എ. എഡ്യുക്കേഷന്‍: 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം.
എല്ലാ തസ്തികയ്ക്കും നിര്‍ദിഷ്ട ശാരീരിക യോഗ്യത ബാധകമാണ്.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 7. വെബ്‌സൈറ്റ്: www.careerairforce.nic.in
https://www.facebook.com/Malayalivartha