കേന്ദ്ര സായുധ പോലീസ് സേനകളില്‍ 304 അസി. കമാന്‍ഡന്റ്
കേന്ദ്ര സായുധ പോലീസ് സേനകളില്‍ 304 അസിസ്റ്റന്റ് കമാന്‍ഡന്റ് (ഗ്രൂപ്പ് എ) ഒഴിവുകളിലേക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ജൂലൈ 12ന് നടത്തുന്ന സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സസ് (അസിസ്റ്റന്റ് കമാന്‍ഡന്റ്‌സ്) പരീക്ഷ 2015 മുഖേനയാണ് തെരഞ്ഞെടുപ്പ്. ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി, സശസ്ത്ര സീമാബെല്‍ എന്നീ സേനാവിഭാഗങ്ങളിലാണ് അവസരം. ൗുരെീിഹശില.ിശര.ശി എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 15.
എക്‌സാമിനേഷന്‍ നോട്ടീസ് നമ്പര്‍ 08/2015സിപിഎഫ്. തീയതി: 25.04.2015, ഒഴിവുകളുടെ എണ്ണം ബി.എസ്.എഫ് 28, സി.ആര്‍.പി.എഫ് 94, സി.ഐ.എസ്.എഫ് 37, ഐ.ടി.ബി.പി 107, എസ്.എസ്.ബി 38 സി.ആര്‍.പി.എഫിലേക്കും സി.ഐ.എസ്.എഫിലേക്കും ബി.എസ്.എഫിലേക്കും സ്ത്രീകളെയും പരിഗണിക്കും. ഐ.ടി.ബി.പിയിലേക്കു പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. പ്രായം 2015 ഓഗസ്റ്റ് ഒന്നിന് 20നും 25നും മധ്യേ. (1990 ഓഗസ്റ്റ് രണ്ടിനു മുന്‍പും 1995 ഓഗസ്റ്റ് ഒന്നിനു ശേഷവും ജനിച്ചവരായിരിക്കരുത്).
യോഗ്യത: ബിരുദം/തത്തുല്യം. ജൂലൈ 12ന് എഴുത്തുപരീക്ഷ നടക്കും. തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രമുണ്ട്. Upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. പ്രായം, യോഗ്യത, ശാരീരിക യോഗ്യത, ശാരീരികക്ഷമതാ പരീക്ഷ, അപേക്ഷിക്കേണ്ടവിധം എന്നിവ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്.
https://www.facebook.com/Malayalivartha