ബിഎസ്എന്‍എല്ലില്‍ 200 മാനേജ്‌മെന്റ് ട്രെയിനി
ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡില്‍ മാനേജ്‌മെന്റ് ട്രെയിനി തസ്തികയില്‍ അവസരം. 200 ഒഴിവുകളാണുള്ളത്. ടെലികോം ഓപ്പറേഷന്‍സ്, ടെലികോം ഫിനാന്‍സ് വിഭാഗങ്ങളിലാണ് ഒഴിവ്. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. മേയ് 25 മുതല്‍ അപേക്ഷിക്കാം.അവസാന തീയതി ജൂണ്‍ 14. പ്രായപരിധി: 2015 ഓഗസ്റ്റ് ഒന്നിന് 30 വയസ്. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിയ്ക്ക് മൂന്നും വികലാംഗര്‍ക്ക് 10 വര്‍ഷവും ഇളവ് ലഭിക്കും. മറ്റിളവുകള്‍ ചട്ടപ്രകാരം.
ടെലികോം ഓപ്പറേഷന്‍സ്
ഒഴിവുകളുടെ എണ്ണം: 150 (ജനറല്‍ 77, ഒബിസി 40,എസ്സി 22, എസ്ടി 11) യോഗ്യത: ടെലികമ്യൂണിക്കേഷന്‍സ്/ഇലക്ട്രോണിക്‌സ്/കംപ്യൂട്ടര്‍/എടെി/ ഇലക്ട്രിക്കല്‍ എന്നിവയില്‍ കുറഞ്ഞത് 60% മാര്‍ക്കോടെ (പട്ടികവിഭാഗത്തിന് 55% മതി) എന്‍ജിനീയറിങ്/ടെക്‌നോളജി ബിരുദം/തത്തുല്യയോഗ്യതയും എംബിഎ /തത്തുല്യം അല്ലെങ്കില്‍ എംടെക് യോഗ്യതയും. റഗുലര്‍ ഫുള്‍ടൈം കോഴ്‌സ് പഠിച്ചവരാകണം.
ടെലികോം ഫിനാന്‍സ്
ഒഴിവുകളുടെ എണ്ണം: 50 ( ജനറല്‍27, ഒബിസി13, എസ്സി7 എസ്ടി 3) യോഗ്യത: സിഎ/എസെിഡബ്ല്യുഎ/സിഎസ് യോഗ്യത അപേക്ഷാഫീസ്: 1500 രൂപ. പട്ടികവിഭാഗം/വികലാംഗര്‍ക്ക് 750 രൂപ. ഓണ്‍ലൈന്‍ മുഖേനഫീസ് അടയ്ക്കണം. തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. ഓഗസ്റ്റ് ഒന്‍പതിന് എഴുത്തുപരീക്ഷ നടത്തും. തിരുവനന്തപുരത്തു പരീ\'ക്ഷാകേന്ദ്രമുണ്ട്. www.wxtermalexam.bsnl.co.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha