സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്റ് ട്രെയിനിംങ്ങ്, എം.ഒ പേഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് -ല്‍ ജൂനിയര്‍ ട്രാന്‍സ്‌ലേറ്റര്‍(ഹിന്ദി) ആയി നിയമിക്കപ്പെടാന്‍ സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് ഒഫീഷ്യല്‍ ലാംഗ്വേജ്(csols) റിട്ടയര്‍ ചെയ്‌ത ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. csols- ല്‍ തുടര്‍ന്നു ജോലി ചെയ്യാനാവാത്തതിനാല്‍ പിരിഞ്ഞുപോയ ജുനിയര്‍ ഹിന്ദി ട്രാന്‍സിലേറ്റര്‍ അല്ലെങ്കില്‍ ഗവണ്‍മെന്റിന്റെ ഉയര്‍ന്ന തസ്‌തികയില്‍ നിന്നും വിരമിച്ചവര്‍ എന്നിവരില്‍ നിന്നും താഴെ പറയുന്ന വ്യവസ്ഥകള്‍ക്കനുസൃതമായി അപേക്ഷകള്‍ ക്ഷണിച്ചു .
i) ജൂനിയര്‍ ട്രാന്‍സിലേറ്റര്‍ (ഹിന്ദി) ആയി അപേക്ഷകന്റെ നിയമനം ഒരു വര്‍ഷത്തേയ്‌ക്ക് ഉള്ള മുഴുവന്‍ സമയ നിയമനമാണ്. ജോലി ചെയ്‌തു തുടങ്ങുന്ന ദിവസം മുതലോ അല്ലെങ്കില്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ബന്ധപ്പെട്ട അധികാരികള്‍, അപേക്ഷകന്റെ സേവനം ആവശ്യമാണെന്നു കരുതുന്നതുവരേയോ, അല്ലെങ്കില്‍ D/o OL ഒരു സ്ഥിരം ഉദ്യോഗസ്ഥനെ നാമനിര്‍ദ്ദേശം ചെയ്യുന്നവരോയോ അല്ലെങ്കില്‍ മറ്റു നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നവരെയോ, എന്നിങ്ങനെ ഇവയിലേതാണ് ആദ്യം നടക്കുന്നത് അതിനനുസൃതമായാണ് നിയമനകാലാവധി. പ്രത്യേക കാരണങ്ങളൊന്നും കാണിക്കാതെ തന്നെ എപ്പോള്‍ വേണമെങ്കിലും നിയമനം റദ്ദാക്കാവുന്നതാണ്.
ii) പ്രതിമാസം 20,000 രൂപയാണ് ജുനിയര്‍ ഹിന്ദി ട്രാന്‍സിലേറ്റര്‍ക്കുള്ള ശമ്പളം. T.A(Transport Allowance, DA/CCA/HRA/CGHS/ Medical Reimbursement/ LTC/ Tuition Fee reimbursement എന്നിങ്ങനെ കേന്ദ്രഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കുള്ള യാതൊരു അലവന്‍സുകള്‍ക്കും അവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കുകയില്ല. എന്നാല്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക കാര്യങ്ങള്‍ക്കായുള്ള യാത്രകള്‍ക്ക് T.A/DA അനുവദിക്കുന്നതായിരിക്കും.
iii) പ്രോ ഡേറ്റാ അടിസ്ഥാനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില 8 ദിവസത്തെ അവധിയ്‌ക്ക് അര്‍ഹരായിരിക്കും. അതുകൊണ്ട് 8 ദിവസത്തില്‍ കൂടുതല്‍ ഒരു വര്‍ഷത്തില്‍ ജോലിയ്‌ക്ക് ഹാജരാകാതിരുന്നാല്‍ ആ ദിവസത്തെ ശമ്പളം ലഭിക്കുകയില്ല. അതുപോലെ തന്നെ ഒരു വര്‍ഷത്തില്‍ ഉപയോഗിക്കാതിരുന്ന അവധി ദിനങ്ങളെ അടുത്ത വര്‍ഷത്തേയ്‌ക്ക് ഉപയോഗിക്കുവാനും കഴിയുകയില്ല.
iv) SSC-യില്‍ ഉള്ളിയത്തോളം കാലം ലൈബ്രറി നിയമങ്ങള്‍ക്കനുസൃതമായി പുസ്‌തകങ്ങള്‍ എടുക്കാവുന്നതാണ്.
v) ഹിന്ദി ട്രാന്‍സിലേറ്റര്‍ എന്ന നിലയില്‍ ചെയ്യേണ്ട ജോലികള്‍ താഴെ പറയുന്നു.
(a) വിവിധ ഡോക്കുമെന്റുകള്‍ ഇംഗ്ലീഷില്‍ നിന്നും ഹിന്ദിയിലേയ്‌ക്കും , തിരിച്ചും പരിഭാഷപ്പെടുത്തണം.
(b)ഹിന്ദി മീറ്റിംഗുകളും, വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കുന്നതിന് ഹിന്ദി ഓഫീസറെ സഹായിക്കുക.
(c)ഹിന്ദി മീറ്റിംഗുകളില്‍ ലെയ്‌സാണ്‍ ഓഫീസറായി പ്രവര്‍ത്തിക്കുക
(d)ഹിന്ദി സെക്ഷനുമായി ബന്ധപ്പെട്ട രേഖകള്‍ ഫയലുകള്‍ എന്നിവ സൂക്ഷിക്കുക. ഈ സെക്ഷനുമായി ബന്ധമുള്ള, ഏല്‍പ്പിക്കപ്പെടുന്ന ഏതു ജോലിയും ചെയ്യുവാന്‍ തയ്യാറാകണം.
vi) സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനില്‍ ജോലി നോക്കുന്ന സമയത്ത് കമ്മീഷന്റെ അനുവാദത്തോടെയല്ലാതെ മറ്റൊരു ജോലിയും സ്വീകരിക്കരുത്.
vii)ജോലിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനുമായി ബന്ധപ്പെട്ട യാതൊരു രഹസ്യങ്ങളും മറ്റാര്‍ക്കും വെളിപ്പെടുത്തരുതെന്നുള്ള നിര്‍ദ്ദേശം നല്‍കപ്പെടും.
2)ഗവണ്‍മെന്റില്‍ ജൂനിയര്‍ ട്രാന്‍സിലേറ്റര്‍(ഹിന്ദി) സ്ഥാനത്തു നിന്ന് റിട്ടയര്‍ ചെയ്‌തതോ, ജോലിയില്‍ തുടരാനാവാത്തതിനാല്‍ സ്വയം പിരിഞ്ഞുപോയവരോ ആയവര്‍ക്ക് ppo-യുടെ ഒരു കോപ്പി സഹിതം അപേക്ഷകള്‍ സമര്‍പ്പിക്കാം. 30 ദിവസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
മേല്‍വിലാസം
Shri.Parshotam Singh,
Under Secretary(Estt.1),
Room No. 714,
Staff Selection Commission,
Block No.12, CGO Complex,
Lodhi Road, New Delhi - 110003
https://www.facebook.com/Malayalivartha