എല്‍.ഐ.സിയില്‍ 5066 അപ്രന്റിസ് ഡവലപ്‌മെന്റ് ഓഫീസര്‍
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍.ഐ.സി.)യുടെ വിവിധ സോണല്‍ ഓഫീസുകളിലേക്ക് അപ്രന്റിസ് ഡവലപ്‌മെന്റ് ഓഫീസര്‍മാരുടെ അപേക്ഷ ക്ഷണിച്ചു. ആകെ 5066 ഒഴിവുകളുണ്ട്. കേരളമുള്‍പ്പെടുന്ന സതേണ്‍ സോണല്‍ ഓഫീസില്‍ 679 ഒഴിവുണ്ട്. കേരളത്തിലെ ഒഴിവുകള്‍ എറണാകുളം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം ഡിവിഷനുകളിലാണ്.
നോര്‍ത്ത് സോണ്‍ 682, ഈസ്റ്റ് സെന്‍ട്രല്‍ സോണ്‍ 506, നോര്‍ത്ത് സെന്‍ട്രല്‍ സോണ്‍ 622, സൗത്ത് സെന്‍ട്രല്‍ സോണ്‍ 699, ഈസ്‌റ്റേണ്‍ സോണ്‍ 597, വെസ്‌റ്റേണ്‍ സോണ്‍ 918, സെന്‍ട്രല്‍ സോണ്‍ 363 എന്നിങ്ങനെയാണ് മറ്റുള്ള ഒഴിവുകള്‍.
അംഗീകൃത സര്‍വകലാശാലാ ബിരുദം അല്ലെങ്കില്‍ മുംബൈയില്‍ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍നിന്നുള്ള ഫെലോഷിപ്പാണ് യോഗ്യത. പ്രായം 2130 വയസ്. 2015 ജൂണ്‍ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. അപേക്ഷാഫീസ് 500 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 50 രൂപ.
ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയ്ക്കുശേഷമായിരിക്കും തെരഞ്ഞെടുപ്പ്. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ മൂന്നു ഭാഗങ്ങളുണ്ടാകും. എഴുത്തുപരീക്ഷയുടെ വിശദമായ വിജ്ഞാപനം എല്‍.ഐ.സി. വെബ്‌സൈറ്റിലുണ്ട്. ജൂലൈ 19, 25 തീയതികളിലായിരിക്കും എഴുത്തുപരീക്ഷ. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും.
www.licindia.in/careers.htm എന്ന വെബ്‌സൈറ്റു വഴി ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. എഴുത്തുപരീക്ഷ/ഇന്റര്‍വ്യൂവിനുള്ള കോള്‍ലെറ്ററുകള്‍ ജൂലൈ 13നുശേഷം വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. ഡിവിഷന്‍ തിരിച്ചുള്ള ഒഴിവുകള്‍, സംവരണം, അധിക യോഗ്യതകള്‍, പ്രായത്തിലെ ഇളവ്, ശമ്പളം, അപേക്ഷിക്കേണ്ട വിധം എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍നിന്നു കിട്ടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha