കുഫോസില്‍ വിവിധ ഒഴിവുകളിലേക്ക് അപക്ഷ ക്ഷണിച്ചു
കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) അക്കാദമിക് കണ്‍സള്‍ട്ടന്റ്, വിവിധ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രഫസര്‍മാര്‍ എന്നിവരുടെ കരാര്‍ നിയമത്തിന് അപക്ഷകള്‍ ക്ഷണിച്ചു.
അക്കാദമിക് കണ്‍സല്‍ട്ടന്റ്
ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പിലേക്കാണ് അക്കാദമിക് കണ്‍സല്‍ട്ടന്റിനെ നിയമിക്കുന്നത്. സിവില്‍ എഞ്ചിനീയറിംഗ്, എര്‍ത്ത് സയന്‍സ്, മീറ്ററോളജി, ഫിസിക്കല്‍ ഓഷ്യനോഗ്രാഫി, ജ്യോഗ്രഫി, ജിയോളജി, ജിയോടെക്‌നിക്കല്‍ എന്‍ജിനീയറിങ്, എര്‍ത്ത്ക്വാക് എന്‍ജിനീയറിങ് എന്നിവയിലേതിലെങ്കിലും എം ടെക് അല്ലെങ്കില്‍ ബിരുദാന്തര ബിരുദം അല്ലെങ്കില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ എം ബി എ യാണ് വിദ്യാഭ്യാസ യോഗ്യത. 15 വര്‍ഷത്തെ പരിചയം വേണം. 50,000 രൂപ പ്രതിമാസ ശമ്പളം. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പരമാവധി വയസ് 68. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 20.
അസിസ്റ്റന്റ് പ്ര?ഫസര്‍
അക്വാകള്‍ച്ചര്‍, മറൈന്‍ കെമിസ്ട്രി, എം.ബി.എ എനര്‍ജി മാനേജ്‌മെന്റ്, കോസ്റ്റല്‍ ആന്‍ഡ് ഓഫ്‌ഷോര്‍ എന്‍ജിനീയറിങ്, ഓഷ്യന്‍ സേഫ്റ്റി എന്‍ജിനീയറിങ് എന്നീ വിഷയങ്ങളിലാണ് അസിസ്റ്റന്റ് പ്രഫസര്‍മാരുടെ ഒഴിവുള്ളത്. അക്വാകള്‍ച്ചറില്‍ ഒരു ഒഴിവും മറ്റു നാലു വിഷയങ്ങളിലും രണ്ട് ഒഴിവുകള്‍ വീതവുമാണുള്ളത്.
മികച്ച അക്കാദമിക് മികവോടെ 55 ശതമാനം മാര്‍ക്കോടു കൂടി ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, യു ജി സി/സി എസ് ഐ ആര്‍ നെറ്റ് എന്നിവയാണ് അടിസ്ഥാന യോഗ്യത. യു ജി സി ചട്ടമനുസരിച്ചായിരിക്കും നിയമനപട്ടിക തയാറാക്കുക. പി എച്ച് ഡി അല്ലെങ്കില്‍ എം ടെക് ഉള്ളവര്‍ക്ക് 35,000 രൂപയും അല്ലാത്തവര്‍ക്ക് 30,000 രൂപയും പ്രതിമാസം ശമ്പളം ലഭിക്കും.
അപേക്ഷ ഫീസ് 300, എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് 100 രൂപ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 27. അപേക്ഷ അയയ്‌ക്കേണ്ട വിലാസം രജിസ്ട്രാര്‍, കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്), പനങ്ങാട് പി ഒ., മാടവന, കൊച്ചി 682 506. അപേക്ഷ ഫോം, മറ്റ് വിശദാംശങ്ങള്‍ എന്നിവയ്ക്ക് സര്‍വകാലശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. (www.kufos.ac.in)ഫോണ്‍ 04842700598.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha