എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് നേവിയില്‍ ഓഫീസറാകാം
ഇന്ത്യന്‍ നേവിയുടെ എക്‌സിക്യൂട്ടീവ് ബ്രാഞ്ചില്‍ പെര്‍മനന്റ് സര്‍വീസ് കമ്മീഷന്‍ ആകാനും എക്‌സിക്യൂട്ടീവ് ആന്‍ഡ് ടെക്‌നിക്കല്‍ ബ്രാഞ്ചുകളില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് ഓഫീസറാകാനും എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അവസരം.
ഉദ്യോഗാര്‍ഥികള്‍ അവിവാഹിതരായിരിക്കണം. നേവല്‍ ആര്‍ക്കിടെക്ചര്‍ തസ്തികയിലേക്കു സ്ത്രീകള്‍ക്കും അപേക്ഷിക്കാം. മറ്റു തസ്തികകളിലേക്കു പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഓണ്‍ ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 19.
2016 ജൂണില്‍ ഏഴിമല നാവിക അക്കാദമിയില്‍ കോഴ്‌സ് തുടങ്ങും.
തസ്തികകള്‍:
എക്‌സിക്യൂട്ടീവ് ബ്രാഞ്ച്
(എ) ജനറല്‍ സര്‍വീസ് (റ്റ)
(ബി) പൈലറ്റ്
(സി) ഒബ്‌സര്‍വര്‍
(ഡി) ഐ.ടി.
ടെക്‌നിക്കല്‍ ബ്രാഞ്ച്
(ഇ) എന്‍ജിനീയറിങ് ബ്രാഞ്ച്
(എഫ്) ഇലക്ട്രിക്കല്‍ ബ്രാഞ്ച്
(ജി) നേവല്‍ ആര്‍ക്കിടെക്ചര്‍ (എന്‍.എ.)
സബ്മറൈന്‍ ടെക്‌നിക്കല്‍
(എച്ച്) എന്‍ജിനീയറിങ് ബ്രാഞ്ച്
(ജെ) ഇലക്ട്രിക്കല്‍ ബ്രാഞ്ച്
www.joinindiannavy.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. യോഗ്യതകള്‍, പ്രായപരിധി, ശാരീരിക യോഗ്യതകള്‍, പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ വിവരങ്ങള്‍ എന്നിവ വെബ്‌സൈറ്റിലുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 19.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha