ഓറിയന്റല്‍ ഇന്‍ഷുറന്‍സില്‍ 606 അസിസ്റ്റന്റ്
ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. 606 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 28.
ഒഴിവുകള്‍ സംസ്ഥാനാടിസ്ഥാനത്തിലാണ് . കേരളത്തില്‍ 40 ഒഴിവുകളുണ്ട്. ശമ്പളം: 764021050 രൂപ (2012 ഓഗസ്റ്റ് മുതല്‍ പ്രാബല്യത്തോടെ പുതുക്കാന്‍ സാധ്യത) യോഗ്യത (2015 ജൂലൈയില്‍) ബിരുദം അല്ലെങ്കില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ഹയര്‍സെക്കന്‍ഡറി, തത്തുല്യ പരീക്ഷാജയം (പട്ടികവിഭാഗം വികലാംഗര്‍, വിമുക്തഭടന്മാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി) അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷാപരിജ്ഞാനവും നിര്‍ബന്ധമാണ്. പ്രായം: 2015 ജൂലൈ ഒന്നിന് 1826. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് അഞ്ചും ഒബിസിക്ക് മൂന്നുംവര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. വിമുക്തഭടന്മാര്‍ക്കും വികലാംഗര്‍ക്കും ഇളവ് ചട്ടപ്രകാരം.
ഓണ്‍ലൈന്‍ പരീക്ഷ, ഇന്റര്‍വ്യൂ , കംപ്യൂട്ടര്‍ പരിജ്ഞാന പരീക്ഷ എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. ഒബ്‌ജെക്ടീവ് മാതൃകയിലാണ് പരീക്ഷ. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയിലെ വിഷയങ്ങള്‍: റീസണിങ്ങ്, ഇംഗ്ലീഷ്, ജനറല്‍ അവയര്‍നെസ്, ന്യൂമറിക്കല്‍ എബിലിറ്റി, കമ്പ്യൂട്ടര്‍ പരിജ്ഞാനം. എല്ലാത്തിനും 50 മാര്‍ക്ക് വീതം. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്. അപേക്ഷാഫീസ്: 500 രൂപ. പട്ടികവിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും വികലാംഗര്‍ക്കും ഓറിയന്റല്‍ ജീവനക്കാര്‍ക്കും 50 രൂപ മതി. ഓണ്‍ലൈനിലൂടെ ഫീസ് അടയ്ക്കാം. ഫീസ് www.orientalinsurance.org.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ അപേക്ഷ അയയ്ക്കാം. അപേക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും കൂടുതല്‍ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha