ബിഎസ്എഫില്‍ 136 ഒഴിവ്
ബോര്‍ഡര്‍ െസക്യൂരിറ്റി ഫോഴ്‌സില്‍ 25 എഎസ്െഎ(സ്‌റ്റെനോ), 111 ഹെഡ്‌കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കും അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് ഒന്ന് ശമ്പളം: എഎസ്െഎ(സ്‌റ്റെനോ): 520020200 രൂപ, ഗ്രേഡ് പോ 2800 രൂപ
!ഹെഡ്‌കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍): 520020200 രൂപ. ഗ്രേഡ് പേ: 2400 രൂപ
പ്രായം: 1825. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് അ!ഞ്ചു വര്‍ഷവും ഒബിസിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ചട്ടപ്രകാരം ഇളവുണ്ട്. വിദ്യാഭാസ യോഗ്യത(എഎസ്െഎ, എച്ച്‌സി): പ്ലസ്ടു/ ഇന്റര്‍മീഡിയറ്റ്/ഹിന്ദി ഷോര്‍ട്ട് ഹാന്‍ഡില്‍ മിനിറ്റില്‍ 80 വാക്കു വേഗം (മൊത്തം സമയം പത്തു മിനിറ്റ്) വേണം. ഈ ഡിക്ടേഷന്‍ ഇംഗ്ലീഷില്‍ മിനിറ്റില്‍ 50 വാക്കു വേഗത്തിലും ഹിന്ദിയില്‍ മിനിറ്റില്‍ 65 വാക്കു വേഗത്തിലും കംപ്യൂട്ടര്‍ ഉപയോഗിച്ച് ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യാന്‍ കഴിയണം.
ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍): ഇംഗ്ലിഷ് ടൈപ്പിങ്ങില്‍ മിനിറ്റില്‍ 35 വാക്ക് വേഗം. അല്ലെങ്കില്‍ ഹിന്ദി ടൈപ്പിങ്ങില്‍ മിനിറ്റ് 30വാക്ക് വേഗം. മൊത്തം സമയം 10 മിനിറ്റ്.
ശാരീരിക യോഗ്യത, കാഴ്ചശക്തി തുടങ്ങിയ വിശദാംശങ്ങള്‍ക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ടൈപ്പിങ്/ഷോര്‍ട്ട്ഹാന്‍ഡ് പരീക്ഷ, വൈദ്യപരിശോധന എന്നിവയുണ്ടാകും.
അപേക്ഷിക്കേണ്ട വിധം: www.bst.nic.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷാകേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ക്കു വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha