വനിതാ കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ 16 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം
പോലീസ് വകുപ്പില്‍ വനിതാ കോണ്‍സ്റ്റബിള്‍ അടക്കം 16 തസ്തികകളില്‍ പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് തീയതി 14.07.2015. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 19. ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി.യുടെ വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം ഈ പ്ര?ഫൈല്‍ ഉപയോഗിച്ചു വേണം അപേക്ഷിക്കാന്‍. വെബ്‌സൈറ്റ് വിലാസം: www.keralapsc.gov.in തസ്തികകള്‍:
ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
കാറ്റഗറി നമ്പര്‍ 189/2015: മെഡിക്കല്‍ ഓഫീസര്‍ (മര്‍മ്മ) ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍.
കാറ്റഗറി നമ്പര്‍ 190/2015: കമ്പനി സെക്രട്ടറി കം ഫിനാന്‍സ് മാനേജര്‍. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ലിമിറ്റഡ്.
കാറ്റഗറി നമ്പര്‍ 191/2015: ലക്ചറര്‍ ഇന്‍ വോക്കല്‍. കോളജ് വിദ്യാഭ്യാസം (സംഗീത കോളജുകള്‍).
കാറ്റഗറി നമ്പര്‍ 192/2015: ലക്ചറര്‍ ഇന്‍ മൃദംഗം. കോളജ് വിദ്യാഭ്യാസം (സംഗീത കോളജുകള്‍).
കാറ്റഗറി നമ്പര്‍ 193/2015: ക്യൂറേറ്റര്‍ ഗ്രേഡ് 2 (മൃഗശാല). കാഴ്ചബംഗ്ലാവും മൃഗശാലയും.
കാറ്റഗറി നമ്പര്‍ 194/2015: ജൂണിയര്‍ അസിസ്റ്റന്റ്‌റ്/കാഷ്യര്‍/ടൈംകീപ്പര്‍/അസിസ്റ്റന്റ് സ്‌റ്റോര്‍ കീപ്പര്‍. കേരള സിറാമിക്‌സ് ലിമിറ്റഡ്.
ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)
കാറ്റഗറി നമ്പര്‍ 195/2015: ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഫിസിക്കല്‍ സയന്‍സ്). തമിഴ് മീഡിയം (തസ്തിക മാറ്റം വഴി) വിദ്യാഭ്യാസം.
കാറ്റഗറി നമ്പര്‍ 196/2015: ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഫിസിക്കല്‍ സയന്‍സ്). കന്നഡ മീഡിയം (തസ്തിക മാറ്റം വഴി) വിദ്യാഭ്യാസം.
കാറ്റഗറി നമ്പര്‍ 197/2015: ബോട്ട് സ്രാങ്ക്. കൃഷി.
കാറ്റഗറി നമ്പര്‍ 198/2015: വനിതാ പോലീസ് കോണ്‍സ്റ്റബിള്‍. (ആംഡ് പോലീസ് ബറ്റാലിയന്‍) പോലീസ്.
കാറ്റഗറി നമ്പര്‍ 199/2015: വനിതാ പോലീസ് കോണ്‍സ്റ്റബിള്‍. (ആംഡ് പോലീസ് ബറ്റാലിയന്‍) പോലീസ്.
കാറ്റഗറി നമ്പര്‍ 200/2015: പ്ലംബര്‍/പ്ലംബര്‍ കം ഓപ്പറേറ്റര്‍. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്.
സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്
(സംസ്ഥാന തലം)
കാറ്റഗറി നമ്പര്‍ 201/2015: അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍). (പട്ടികവര്‍ഗക്കാരില്‍ നിന്നു മാത്രം). സിഡ്‌കോ.
കാറ്റഗറി നമ്പര്‍ 202/2015: സ്റ്റാഫ് നഴ്‌സ് ഗ്രേഡ്2 (പട്ടികവര്‍ഗം മാത്രം) മെഡിക്കല്‍ വിദ്യാഭ്യാസം.
കാറ്റഗറി നമ്പര്‍ 203/2015: ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്. (പട്ടികജാതി/പട്ടികവര്‍ഗം). സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പറേഷന്‍.
ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി പ്രത്യേക വിജ്ഞാപനം (സംസ്ഥാനതലം)
കാറ്റഗറി നമ്പര്‍ 204/2015: ഓവര്‍സീയര്‍ ഗ്രേഡ് 3 (സിവില്‍). ജലസേചനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha