കരസേനാ റിക്രൂട്ട്്‌മെന്റ് റാലി: ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്യണം
ഇനി കരസേനാ റിക്രൂട്ട്്‌മെന്റ് റാലിയില്‍ പങ്കെടുക്കണമെങ്കില്‍ ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്യണം. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ ഇംപാക്ട് കരസേനയിലും വരുന്നതോടെ ജൂനിയര്‍ കമ്മീഷന്റ് ഓഫീസര്‍ മുതല്‍ താഴേക്കുള്ള തസ്തകയിലേക്ക് ഓണ്‍ലൈന്‍ വഴി മാത്രമേ അപേക്ഷ സ്വീകരിക്കൂ.
ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമേ ഇനി റിക്രൂട്ട്്്‌മെന്റ് റാലികളില്‍ പങ്കെടുക്കാനാകു.മുന്‍ കാലങ്ങളിലേത് പോലെ റാലി നടക്കുന്ന സ്ഥലത്ത് വെച്ചുള്ള രജിസ്‌ട്രേഷന്‍ ഇനി സാധ്യമല്ല.ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 15 വരെ മലപ്പുറത്തും ഡിസംബര്‍ പത്ത് മുതല്‍ 15 വരെ കോട്ടയത്തും രണ്ട് റിക്രൂട്ട്്‌മെന്റ് റാലികള്‍ കരസേന നടത്തുന്നുണ്ട്.ഇതിലേക്കായി ഉദ്യേഗാര്‍ഥികള്‍ നേരത്തെ തന്നെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. മലപ്പുറത്തെ റാലിയില്‍ പങ്കെടുക്കാന്‍ ഓഗസ്റ്റ് 28 മുതല്‍ ഒക്ടോബര്‍ 14 വരെ കരസേന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
കോട്ടയത്തെ റാലിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 10 മുതല്‍ നവംബര്‍ 25 വരെ സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.അപേക്ഷ പരിശോധിച്ച ശേഷം ഉദ്യോഗാര്‍ഥികള്‍ക്കായി കോള്‍ ലെറ്റര്‍ അയക്കും,ശാരീരികക്ഷമതാ പരിശോധനയ്ക്കായിരിക്കും മലപ്പുറത്തെയും കോട്ടയത്തെയും റാലിയില്‍ പങ്കെടുക്കേണ്ടത്.ഇടനിലക്കാരെ ഒഴിവാക്കാനും നിര്‍ദിഷ്ട യോഗ്യതയില്ലാത്തവരും റാലിയിലേക്കെത്തുന്നത് തടയാനും പുതിയ സംവിധാനം സഹായിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha