19 ബാങ്കുകളില്‍ ക്ലാര്‍ക്ക്
ബാങ്കുകളില്‍ ക്ലാര്‍ക്ക് തസ്തികയിലെ നിയമനത്തിനായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേല്‍ സിലക്ഷന്‍ (ഐബിപിഎസ്) നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്ക്ക് ഉടന്‍ വിജ്ഞാപനമാകും. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. ഓഗസ്റ്റ് 11 മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങും. സെപ്റ്റംബര്‍ ഒന്നു വരെ അപേക്ഷിക്കാം.
പരീക്ഷയും തിരഞ്ഞെടുപ്പും
ഐബിപിഎസ് പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികളെ മാത്രമേ ബാങ്കുകളിലെ അടുത്ത സാമ്പത്തിക വര്‍ഷത്തെ (201617) ക്ലാര്‍ക്ക് നിയമനങ്ങള്‍ക്കു പരിഗണിക്കൂ. ഐബിപിഎസ് പൊതു പരീക്ഷയില്‍ നേടുന്ന സ്‌കോറിന്റെ അടിസ്ഥാനത്തിലാകും പ്രാഥമിക തിരഞ്ഞെടുപ്പ്. പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് തുടര്‍ന്ന് ഐബിപിഎസ് സംഘടിപ്പിക്കുന്ന കോമണ്‍ ഇന്റര്‍വ്യൂവുമുണ്ടാകും. പൊതുപരീക്ഷയിലും ഇന്റര്‍വ്യൂവിലും ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥിയെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും. 2017മാര്‍ച്ച് 31 വരെ ഈ വിജ്ഞാപന പ്രകാരമുളള നിയമനങ്ങള്‍ക്ക് അവസരമുണ്ട്. ബാങ്കില്‍ നിലവിലുളള ഒഴിവുകളുടെ അടിസ്ഥാനത്തിലാകും അലോട്ട്‌മെന്റ്.
ക്ലാര്‍ക്ക് തസ്തികയിലെ നിയമനങ്ങള്‍ സംസ്ഥാനം / കേന്ദ്രഭരണപ്രദേശത്തിന്റെ അടിസ്ഥാനത്തില്‍ ആയതിനാല്‍ ഏതെങ്കിലും ഒരു സംസ്ഥാനം / കേന്ദ്രഭരണപ്രദേശത്തിലേക്കു മാത്രം അപേക്ഷിക്കുക. ആ സംസ്ഥാനം / കേന്ദ്രഭരണപ്രദേശത്തിനു ബാധകമായ പരീക്ഷാകേന്ദ്രത്തില്‍ വേണം പൊതു പരീക്ഷ എഴുതാന്‍.
യോഗ്യതയും പ്രായവും
യോഗ്യത : ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം. കംപ്യൂട്ടര്‍ പരിജ്ഞാനം :കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനും ഉപയോഗിക്കാനും അറിവുളളവരായിരിക്കണം അപേക്ഷകര്‍. അപേക്ഷകര്‍ക്ക് കംപ്യൂട്ടര്‍ ഓപ്പറേഷന്‍സ് / ലാംഗ്വേജില്‍ സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ /ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം അല്ലെങ്കില്‍ ഹൈസ്‌കൂള്‍ / കോളജ് / ഇന്‍സ്റ്റിറ്റിയൂട്ട് തലത്തില്‍ കംപ്യൂട്ടര്‍/ഐടി ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷാപരിജ്ഞാനം ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്കു മുന്‍ഗണന ലഭിക്കു.
ന്മ2015 സെപ്റ്റംബര്‍ ഒന്ന് അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും.
പ്രായം: 2028. അപേക്ഷകര്‍ 1987 ഓഗസ്റ്റ് രണ്ടിനു മുന്‍പോ 1995 ഓഗസ്റ്റ് ഒന്നിനു ശേഷമോ ജനിച്ചവരാകരുത് (രണ്ട് തീയതികളും ഉള്‍പ്പെടെ). ഉയര്‍ന്ന പ്രായ പരിധിയില്‍ പട്ടികവി ഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗര്‍ക്കു പത്തും വര്‍ഷം ഇളവ് ലഭിക്കും. വിമുക്തഭടന്‍മാര്‍ക്ക് നിയമാനുസൃത ഇളവ്.
2015 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി അപേക്ഷകരുടെ പ്രായം കണക്കാക്കും.
പട്ടികവിഭാഗം, ന്യൂനപക്ഷ വിഭാഗം അപേക്ഷകര്‍ക്ക് പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ്ങിന് അവസരമുണ്ട്. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ്.
പരീക്ഷാ കേന്ദ്രങ്ങള്‍
കേരളത്തില്‍ (സ്‌റ്റേറ്റ് കോഡ്: 28)കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലാണു പരീക്ഷാ കേന്ദ്രം.. ലക്ഷദ്വീപുകാര്‍ക്ക് (കോഡ് 29) കവരത്തിയില്‍ പരീക്ഷാകേന്ദ്രമുണ്ട്.
അപേക്ഷാഫീസ്
600 രൂപ. പട്ടികവിഭാഗം, വിമുക്തഭടന്‍, അംഗപരിമിതര്‍ക്ക് 100 രൂപ മതി. ഓഗസ്റ്റ് 11 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ ഫീസ് അടയ്ക്കാം. ! ഓണ്‍ലൈന്‍ അപേക്ഷ ibps.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ അയയ്ക്കാം. ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷിക്കുന്നതിനു മുന്‍പു വെബ്‌സൈറ്റില്‍ നല്‍കിയിട്ടുളള വിജ്ഞാപനം കാണുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha