കേരള സര്‍വകലാശാല; ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ ലക്ചറര്‍
കേരള സര്‍വകലാശാല കാര്യവട്ടം ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ് പഠനവകുപ്പില്‍ കരാറടിസ്ഥാനത്തില്‍ ലക്ചറര്‍ നിയമനത്തിന് ആഗസ്റ്റ് 13 രാവിലെ 11 മണിക്ക് പാളയം സെനറ്റ് ഹൗസ് കാമ്പസ് ഓഫീസില്‍ വാക്ഇന്‍ഇന്റര്‍വ്യൂ നടത്തും. പ്രായം 01.01.2015ല്‍ 40 വയസ്സ് കവിയരുത്. 21,600 രൂപയാണ് പ്രതിമാസ വേതനം.
ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ (ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ് & ഒപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍)/ ഇലക്‌ട്രോണിക്‌സ്/ ലേസര്‍ ടെക്‌നോളജിയില്‍ എന്‍ജിനീയറിംഗ്/ടെക്‌നോളജിയില്‍ (എം.ഇ/എം.ടെക്) ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ 55% മാര്‍ക്കില്‍ കുറയാതെ ഫിസിക്‌സില്‍ എം.എസ്‌സി ബിരുദവും ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ്/ഫോട്ടോണിക്‌സ്/ലേസര്‍ ടെക്‌നോളജി/അനുബന്ധ മേഖലയില്‍ പി.എച്ച്.ഡി ബിരുദമോ ആണ് ആവശ്യമായ യോഗ്യതകള്‍.
മറ്റ് യോഗ്യതകളും വിശദവിവരങ്ങളും കേരള സര്‍വകലാശാല വെബ്‌സൈറ്റായ keralauniversity.ac.in ലെ job notifications എന്ന ലിങ്കില്‍ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം, ജാതി (സംവരണവിഭാഗക്കാര്‍), തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സലും സഹിതം രാവിലെ ഒമ്പത് മണിക്ക് ഹാജരാകണം. ജൂലൈ ആറിനുള്ള ഇന്റര്‍വ്യൂവിന് അപേക്ഷിച്ചവരില്‍ നിന്നും നിശ്ചിത യോഗ്യതയുള്ളവര്‍ക്കും പങ്കെടുക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha