എയര്‍പോര്‍ട്ട്‌സ് അതോറിറ്റിയില്‍ 598 ജൂനിയര്‍ എക്‌സിക്യൂട്ടീവ്
എയര്‍പോട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 598 ജൂനിയര്‍ എക്‌സിക്യൂട്ടിവ് (എയര്‍ ട്രാഫിക് കണ്‍ട്രോള്‍, ഇലക്ട്രോണിക്‌സ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബര്‍ 9.
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എയര്‍ ട്രാഫിക് കണ്‍ട്രോള്‍): കുറഞ്ഞത് 60 % മാര്‍ക്കോടെ ഫിസിക്‌സും മാത്തമാറ്റിക്‌സും പഠിച്ച ഫുള്‍ ടൈം ബി എസ് സി ബിരുദം അല്ലെങ്കില്‍ കുറഞ്ഞത് 60% മാര്‍ക്കോടെ എന്‍ജിനീയറിങ് / ടെക്‌നോളജി (ബിഇ /ബിടെക്ക്)യില്‍ ഫുള്‍ ടൈം റഗുലര്‍ ബിരുദം (ഇലക്ട്രോണിക്‌സ് / ടെലികമ്യൂണിക്കേഷന്‍സ് / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി)
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഇലക്ട്രോണിക്‌സ്) : കുറഞ്ഞത് 60% മാര്‍ക്കോടെ എന്‍ജിനീയറിങ് / ടെക്‌നോളജിയില്‍ ഫുള്‍ ടൈം റഗുലര്‍ ബിരുദം (ഇലക്ട്രോണിക്‌സ് സ്‌പെഷലൈസേഷനോടു കൂടി ഇലക്ട്രോണിക്‌സ് / ടെലികമ്യൂണിക്കേഷന്‍സ് / ഇലക്ട്രിക്കല്‍)
പ്രായപരിധി : 27 വയസ്. 2015 ഒക്ടോബര്‍ 31 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
ശമ്പളം :16,400 40,500 രൂപ. കേരളത്തില്‍ തിരുവനന്തപുരമാണു പരീക്ഷാ കേന്ദ്രം. ചെന്നൈ ആണു തൊട്ടടുത്ത പരീക്ഷാ കേന്ദ്രം. അപേക്ഷാ ഫീസ് : 500 രൂപ
അപേക്ഷിക്കേണ്ട വിധം : aai.aero എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റിലെ നിര്‍ദേശങ്ങള്‍ മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക.
https://www.facebook.com/Malayalivartha