എന്‍ജിനീയറിങ് ഡിപ്‌ളോമ/ ഡിഗ്രിക്കാര്‍ക്ക് അപ്രന്റീസാവാം
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/പൊതുമേഖല/സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഗ്രാജ്വേറ്റ്/ടെക്‌നീഷ്യന്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കാന്‍ ചെന്നൈയിലെ ദക്ഷിണ മേഖലാ ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ് ട്രെയ്‌നിങ്ങും കളമശ്ശേരിയിലെ സൂപ്പര്‍വൈസറി ഡെവലപ്‌മെന്റ് സെന്ററും സംയുക്തമായി വാക്ഫഇന്‍ ഇന്റര്‍വ്യൂ നടത്തും.
കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക്കോളജില്‍ സെപ്റ്റംബര്‍ 26ന് രാവിലെ പത്തിന് ഡിഗ്രിഫഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്‍േറഷന്‍ എന്നിവയില്‍ ഇന്റര്‍വ്യൂ നടക്കും. കൊല്ലം പള്ളിമുക്ക് യൂനുസ് എന്‍ജിനീയറിങ് കോളജില്‍ ഒക്ടോബര്‍ 17ന് രാവിലെ പത്തിന് ഡിഗ്രിഫമെക്കാനിക്കല്‍, സിവില്‍, കെമിക്കല്‍, ഓട്ടോമൊബൈല്‍ എന്നിവയിലും ഉച്ചക്ക് രണ്ടിന് ഡിപ്‌ളോമഫമെക്കാനിക്കല്‍, സിവില്‍, കെമിക്കല്‍, ഓട്ടോമൊബൈല്‍ എന്നിവയിലും ഇന്റര്‍വ്യൂ നടക്കും. യൂനുസ് കോളജില്‍ ഒക്ടോബര്‍ 31ന് രാവിലെ പത്തിന് ഡിഗ്രിഫഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്‍േറഷന്‍ എന്നിവയിലും ഉച്ചക്ക് രണ്ടിന് ഡിപ്‌ളോമഫഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്‍േറഷന്‍ എന്നിവയിലും ഇന്റര്‍വ്യൂ നടക്കും.
ബി.ടെക്/ബി.ഇ./പോളിടെക്‌നിക് ഡിപ്‌ളോമ നേടി മൂന്നുവര്‍ഷം കഴിയാത്തവര്‍ക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഡിഗ്രിക്കാര്‍ക്ക് 4984 രൂപയും ഡിപ്‌ളോമക്കാര്‍ക്ക് 3542 രൂപയുമാണ് കുറഞ്ഞ പ്രതിമാസ സ്‌റ്റൈപന്റ്.
സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റയും സഹിതം തെരഞ്ഞെടുപ്പുകേന്ദ്രത്തില്‍ ഹാജരാകണം. രജിസ്‌ട്രേഷന്‍ കാര്‍ഡ് കൊണ്ടുവരണം. രജിസ്റ്റര്‍ ചെയ്യാത്ത ഡിപ്‌ളോമ/ഡിഗ്രി ജയിച്ചവര്‍ കളമശ്ശേരി സൂപ്പര്‍വൈസറി ഡെവലപ്‌മെന്റ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാഫോറം www.sdcentre.org ല്‍ ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha