ബി.എസ്.സി. നഴ്സുമാര്‍ക്ക് സൗദിയില്‍ തൊഴിലവസരം
സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള റിയാദിലെ കിങ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ സ്റ്റാഫ് നഴ്സുമാരെ തെരഞ്ഞെടുക്കുന്നതിനായി ഒകേ്ടാബര്‍ അവസാനവാരം ഒ.ഡി.ഇ.പി.സി. മുഖേന ന്യൂഡല്‍ഹിയില്‍ ഇന്റര്‍വ്യു നടത്തും. സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ബി.എസ്.സി. നഴ്സിങ്ങിനുശേഷം ന്യൂറോ/കാര്‍ഡിയാക്/എമര്‍ജന്‍സി വിഭാഗത്തില്‍ മൂന്ന് വര്‍ഷത്തെ തുടര്‍ച്ചയായ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. ഫോണ്‍: 011261987733, 09811939503, 09811241088.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha