ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ ടെക്നിക്കല്‍ ഗ്രാജ്വേറ്റ്
ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ 2016 ജൂലൈയില്‍ ആരംഭിക്കുന്ന ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ (25), ഇലക്ട്രിക്കല്‍ (10), മെകാനിക്കല്‍ (10), ഇലക്ട്രോണിക്‌സ് (5), കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/എം.എസ്സി (10), ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികോം/ടെലി കമ്യൂണിക്കേഷന്‍സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ (10) എന്നിവയിലാണ് പ്രവേശം. അവിവാഹിതരായ പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലെഫ്റ്റനന്റ് റാങ്കില്‍ ഷോര്‍ട്ട് സര്‍വിസ് കമീഷന്‍ ലഭിക്കും.
കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പെര്‍മനന്റ് കമീഷനും ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ എന്‍ജിനീയറിങ് ഗ്രാജ്വേറ്റുമാവാം.
യോഗ്യത: അതത് ട്രേഡുകളില്‍ എന്‍ജിനീയറിങ് ബിരുദം നേടിയിരിക്കുന്നവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം:ഡബ്ലിയുഡബ്ലിയുഡബ്ലിയു .ജെഒഐഎന്‍ഐഎന്‍ഡിഐഎഎന്‍എആര്‍എംവൈ.എന്‍ഐസി.ഐഎന്‍ എന്ന വെബ്‌സൈറ്റ് വഴി. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 27വരെയാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha