കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ മറി കടന്ന് സൗദി ആരോഗ്യമന്ത്രാലയം നേരിട്ട് റിക്രൂട്ട്‌മെന്റ് നടത്തുന്നു :നഴ്‌സ് ഇന്റര്‍വ്യൂ 17 മുതല്‍ 27 വരെ
കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ മറി കടന്ന് ഗള്‍ഫ്‌രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങള്‍ ഇന്ത്യയില്‍ നിന്ന്് നേരിട്ട് റിക്രൂട്ട്‌മെന്റുകള്‍ നടത്താന്‍ തീരുമാനിച്ചു. സൗദി ആരോഗ്യ മന്ത്രാലയം 17 മുതല്‍ 27 വരെ ഡല്‍ഹി, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് ഇന്റര്‍വ്യൂ നടത്തുന്നത്. ഇതിന് സുപ്രീം കോടതി പ്രത്യേക അനുമതി നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ അറിയിച്ചു.
കഴിഞ്ഞമാസം ദുബായില്‍ കുവൈത്ത് ആരോഗ്യമന്ത്രാലയം നേരിട്ട് ഇന്റര്‍വ്യൂ നടത്തിയിരുന്നു. ഇതില്‍ 1200 ഉദ്യോഗാര്‍ഥികള്‍ ജോലിക്കു യോഗ്യത നേടി. ഇവരുടെ എമിഗ്രേഷന്‍ ക്ലിയറന്‍സ് അടക്കമുള്ള കാര്യങ്ങള്‍ക്ക് സഹായം ആവശ്യപ്പെട്ട് കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍നിന്നുള്ള പ്രതിനിധികള്‍ ഡിസംബറില്‍ ഇന്ത്യയിലെത്തുമെന്ന് അറിയിച്ചതായി നിലവില്‍ റിക്രൂട്ട്‌മെന്റ് ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സികളെ കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
കേരളത്തിലെ ഒഡെപെക്, നോര്‍ക്ക, ചെന്നൈയിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ തുടങ്ങിയ അംഗീകൃത ഏജന്‍സികള്‍ വഴി മാത്രമേ വിദേശത്തേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാവൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വിദേശത്തെ തൊഴില്‍ദാതാക്കള്‍ ഇമൈഗ്രേഷന്‍വഴി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തുവേണം റിക്രൂട്ട്‌മെന്റ് നടത്താന്‍. ഈ ഉത്തരവു മറികടന്നാണു സൗദി ആരോഗ്യമന്ത്രാലയം നേരിട്ട് ഇന്ത്യയില്‍ വച്ചുതന്നെ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. സ്റ്റാഫ് നഴ്‌സുമാരെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി ഈ മാസം 17 മുതല്‍ 27വരെ മൂന്ന് പ്രധാന നഗരങ്ങളില്‍ എത്തുമെന്ന് സൗദി എംബസി സര്‍ക്കാര്‍ ഏജന്‍സികളെ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha