യു.പി. എസ്.സിയുടെ സംയുക്ത പരീക്ഷ
ഇന്ത്യന്‍ ഇക്കണോമിക് സര്‍വ്വീസ്/ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് എന്നിവയിലെ ഗ്രേഡ് 4- ലേയ്‌ക്കുള്ള റിക്രൂട്ട്‌മെന്റിനുവേണ്ടി യു. പി. എസ്. സി നടത്തുന്ന സംയുക്ത മല്‍സര പരീക്ഷ നവംബര്‍ 9, 2013 -ല്‍ സംഘടിപ്പിക്കും. ഓണ്‍ലൈന്‍ അപേക്ഷയാണ് നല്‍കേണ്ടത്.
യോഗ്യരായ മത്‌സരാത്ഥികള്‍ക്ക് ഇ-അഡ്‌മിഷന്‍ ടിക്കററുകള്‍, പരീക്ഷയ്‌ക്ക് ആഴ്‌ചകള്‍ക്കു മുമ്പ് നല്‍കപ്പെടും. അഹമ്മദാബാദ്, ജയ്‌പൂര്‍, അലഹബാദ്, ജമ്മു, ബാഗ്ലൂര്‍, കൊല്‍ത്ത, ഭോപ്പാല്‍, ലക്‌നൗ, ചാണ്‌ഡിഗഢ്, മുംബൈ, ചെന്നൈ, പാററ്‌ന, കട്ടക്ക്, ഷില്ലോംഗ്, ഡല്‍ഹി, ഷിംല, ഡിസ്‌പൂര്‍ ഹൈദരാബാദ്, തിരുവന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍. ഫസ്റ്റ്- അപ്ലൈ ഫസ്റ്റ് - അലോട്ട് എന്ന അടിസ്ഥാനത്തിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുക.
ഒരു കേന്ദ്രത്തില്‍ ഉള്‍ക്കൊള്ളാവുന്ന പരമാവധി അപേക്ഷകരുടെ എണ്ണം തികഞ്ഞാല്‍ ആ കേന്ദ്രം തെരഞ്ഞെടുക്കുവാന്‍ സാധിക്കാത്ത വിധത്തില്‍ അത് ഫ്രീസ് ചെയ്യപ്പെടും. ഇന്ത്യന്‍ ഇക്കണോമിക് സര്‍വ്വീസിലെ 30 ഉം, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വ്വീസിലെ 36 ഉം ഗ്രേഡ്- 4 ഒഴിവുകളാണ് ഈ പരീക്ഷയെ തുടര്‍ന്ന് നികത്തുന്നത്.
വിശദവിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്ക് സന്ദര്‍ശിക്കുക
http://www.upsc.gov.in/exams/notifications/2013/ies-iss/Notification-ies2013-eng.pdf
https://www.facebook.com/Malayalivartha