സിവില്‍ സര്‍വ്വീസ്(മെയിന്‍) ; സെപ്‌തംബര്‍ 18 വരെ അപേക്ഷിക്കാം
സിവില്‍ സര്‍വ്വീസസ് പരീക്ഷയുടെ മെയിന്‍ പരീക്ഷ 2013 ഡിസംബര്‍ 1 മുതല്‍ 5 വരെ നടത്തും. ഇ- അഡ്‌മിറ്റ് കാര്‍ഡിനൊപ്പം വിശദമായ ടൈംടേബിളും ലഭ്യമാകും. താഴെ പറയുന്നവയാണ് പരീക്ഷാകേന്ദ്രങ്ങള്‍. അഹമ്മദാബാദ്, അലഹാബാദ്, ബാംഗ്‌ളൂര്‍, ഭോപ്പാല്‍, ചണ്‌ഡീഗര്‍, ചെന്നൈ, കട്ടക്, ഡല്‍ഹി, ഡിസ്‌പൂര്‍(ഗുവഹാട്ടി), ഹൈദരാബാദ്, ജയ്‌പൂര്‍, ജമ്മു, കൊല്‍ക്കത്ത, ലക്‌നൗ, മുംബൈ, പാറ്റ്‌ന, ഷില്ലോങ്, ഷിംല, തിരുവനന്തപുരം.
കാഴ്‌ച- വൈകല്യമുള്ള അപേക്ഷകര്‍ക്ക് സൗകര്യം ഒരുക്കിയിട്ടുളളത് താഴെ പറയുന്ന 7 കേന്ദ്രങ്ങളിലാണ്. ചെന്നൈ, ഡല്‍ഹി, ഡിസ്‌പൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, ലക്‌നൗ, മുംബൈ. സിവില്‍ സര്‍വ്വീസസ്(മെയിന്‍) പരീക്ഷയ്‌ക്കായി ആഗ്രഹിക്കുന്ന അപേക്ഷകര്‍ അണ്ടര്‍ സെക്രട്ടറി(സിഎസ്‌എം), യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ദോല്‍പുര്‍ഹൗസ്, ഷാജഹാന്‍ റോഡ്, ന്യൂഡല്‍ഹി-110069 എന്ന വിലാസത്തിലേക്കാണ് അപേക്ഷകള്‍ അയയ്‌ക്കേണ്ടത്.
ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ചു സമര്‍പ്പിച്ചതിനുശേഷം, ഇതിന്റെ പ്രിന്റ് ഔട്ട് ആണ് കമ്മീഷന് അയച്ചു കൊടുക്കേണ്ടത്. ഈ രീതിയില്‍ ഒരു മാറ്റവും അനുവദിക്കുകയില്ല. ഡിഎഎഫ്-ന്റെ ഹാര്‍ഡ്‌കോപ്പി സമര്‍പ്പിക്കുന്നത് അതിന്റെ ഇരുപുറവും പ്രിന്റ് ചെയ്‌തിട്ടായിരിക്കണം. ഹാര്‍ഡ് കോപ്പിയുടെ പ്രിന്റ് ഔട്ട് 2013 സെപ്‌തംബര്‍ 18 നോ, അതിനുമുന്‍പോ ലഭിച്ചിരിക്കണം. യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ - ന്റെ കൗണ്ടറില്‍ നേരിട്ടും അപേക്ഷകള്‍ എത്തിക്കാം.
സെന്‍ട്രല്‍ റിക്രൂട്ട്‌മെന്റ് ഫീ സ്റ്റാമ്പിന്റെ 200 രൂപയുടെ സ്റ്റാമ്പാണ് അപേക്ഷാഫീസായി അപേക്ഷകന്‍ സമര്‍പ്പിക്കേണ്ടത്. സെന്‍ട്രല്‍ റിക്രൂട്ട്‌മെന്റ് ഫീ സ്റ്റാമ്പുകള്‍ പോസ്റ്റ് ഓഫീസില്‍ നിന്നു തന്നെയാണ് ലഭിക്കുന്നതെങ്കിലും, പോസ്റ്റേജ് സ്റ്റാമ്പില്‍ നിന്നും ഇത് വ്യത്യസ്‌തമാണ്. സ്‌ത്രീ അപേക്ഷകര്‍, ഷെഡ്യൂള്‍ഡ് കാസ്റ്റ്/ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് എന്നീ വിഭാഗത്തിലുള്ള അപേക്ഷകര്‍ യാതൊരു ഫീസും നല്‍കേണ്ടതില്ല. 051- പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍- എക്‌സാമിനേഷന്‍ ഫീസ് എന്ന അക്കൗണ്ട് ഹെഡ്ഡില്‍ ഇന്ത്യയുടെ ഹൈക്കമ്മീഷണര്‍, അംബാസഡര്‍ അല്ലെങ്കില്‍ പ്രതിനിധി എന്നിവരുടെ ഓഫീസിലാണ് വിദേശത്തു നിന്നുള്ള അപേക്ഷകര്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
വിദ്യാഭ്യാസയോഗ്യത, വയസ്സ്, സമുദായം, ശാരീരിക വൈകല്യം എന്നിവ എല്ലാം തെളിയിക്കുന്നതിനുളള രേഖകള്‍, ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റഡ് കോപ്പിയോടൊപ്പം കമ്മീഷന് സമര്‍പ്പിച്ചിരിക്കണം
കൂടുതല്‍ വിവരങ്ങള്‍ക്ക് http://upscdaf.nic.in/mainmenu.php എന്ന സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും.
https://www.facebook.com/Malayalivartha