22 പൊതുമേഖലാ ബാങ്കുകളില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവ്
ഇരുപത്തി രണ്ട് പൊതുമേഖലാ ബാങ്കുകളില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ റിക്രൂട്ട്‌മെന്റിനുള്ള പൊതുപരീക്ഷയ്ക്ക് ഐബിപിഎസ് അപേക്ഷ ക്ഷണിച്ചു. ഐടി ഓഫീസര്‍ (സ്‌കെയില്‍ 1), രാജ്ഭാഷാ അധികാരി (സ്‌കെയില്‍ 1), ലോ ഓഫീസര്‍ (സ്‌കെയില്‍ 1), എച്ച്ആര്‍/പേഴ്‌സണല്‍ ഓഫീസര്‍ (സ്‌കെയില്‍ 1), മാര്‍ക്കറ്റിങ് ഓഫീസര്‍ (സ്‌കെയില്‍ 1) എന്നീ സ്‌പെഷ്യലിസ്റ്റ് തസ്തികകളിലേക്കുള്ള നിയമനത്തിന് ഈ പരീക്ഷാ സ്‌കോര്‍ പരിഗണിക്കും.
അലഹബാദ് ബാങ്ക്, കനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, യൂക്കോ, ആന്ധ്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഐഒബി, യൂണിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പറേഷന്‍, ഓറിയന്റല്‍, യുണൈറ്റഡ്, ബാങ്ക് ഓഫ് ബറോഡ, ദേന, പഞ്ചാബ് നാഷണല്‍, വിജയ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇസിജിസി, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ഭാരതീയ മഹിളാ ബാങ്ക്, ഐഡിബിഐ ബാങ്ക്, സിന്‍ഡിക്കറ്റ് ബാങ്ക് എന്നിവിടങ്ങളില്‍ പ്രൊബേഷണറി ഓഫീസര്‍ തസ്തികയ്ക്ക് യോഗ്യതാ മാനദണ്ഡമായി പരിഗണിക്കുന്ന പരീക്ഷയാണ്.
ഐടി ഓഫീസര്‍: കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐടി/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിങ് ബിരുദം. അല്ലെങ്കില്‍ ബിരുദവും ഡൊയാക് ബി ലെവലും പാസാകണം. പ്രായം: 20-30 വയസ്സ്. അഗ്രികള്‍ചര്‍ ഫീല്‍ഡ് ഓഫീസര്‍: നാലുവര്‍ഷ അഗ്രികള്‍ചര്‍ ബിരുദം.
അല്ലെങ്കില്‍ ഹോര്‍ട്ടികള്‍ചര്‍/അനിമല്‍ ഹസ്ബന്‍ഡറി/വെറ്ററിനറി സയന്‍സ്/ഡെയ്‌റി സയന്‍സ്/അഗ്രികള്‍ചറല്‍ എന്‍ജിനിയറിങ്/ഫിഷറീസ് സയന്‍സ്/പിസി കള്‍ചര്‍/അഗ്രി. മാര്‍ക്കറ്റിങ് ആന്‍ഡ് കോഓപ്പറേഷന്‍/കോഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്/അഗ്രോഫോറസ്ട്രി തുടങ്ങിയവ അനുബന്ധ വിഷയങ്ങളായി ബിരുദം. പ്രായം: 20-30 വയസ്സ്.
രാജ്ഭാഷാ അധികാരി: ഇംഗ്ലീഷ് ഒരു വിഷയമായി ബിരുദം പാസായശേഷം ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ ഇംഗ്ലീഷും ഹിന്ദിയും വിഷയങ്ങളായി പഠിച്ച് ബിരുദം നേടിയശേഷം സംസ്‌കൃതത്തില്‍ ബിരുദാനന്തര ബിരുദം. പ്രായം: 2030 വയസ്സ്.ലോ ഓഫീസര്‍: നിയമത്തില്‍ ബിരുദവും ബാര്‍ കൗണ്‍സില്‍ അംഗത്വവും. പ്രായം 2030 വയസ്സ്. എച്ച്ആര്‍/പേഴ്‌സണല്‍: ബിരുദവും പേഴ്‌സണല്‍ മാനേജ്‌മെന്റ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/എച്ച്ആര്‍/എച്ച്ആര്‍ഡി/സോഷ്യല്‍വര്‍ക്ക്/ലേബര്‍ ലോയില്‍ ബിരുദാനന്തര ബിരുദം/ഡിപ്ലോമ.
അല്ലെങ്കില്‍ എച്ച്ആര്‍ഡി സ്‌പെഷ്യലൈസേഷനോടെ മാനേജ്‌മെന്റ്/ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം/ഡിപ്ലോമ. മാര്‍ക്കറ്റിങ് ഓഫീസര്‍: മാര്‍ക്കറ്റിങ്‌സ്‌പെഷ്യലൈസേഷനോടെ എംബിഎ/രണ്ടുവര്‍ഷ പിജിഡിബിഎ/പിജിഡിബിഎം. പ്രായം 2030 വയസ്സ്. എല്ലാ തസ്തികയ്ക്കും യോഗ്യതയും പ്രായവും കണക്കാക്കുന്നത് 2015 നവംബര്‍ ഒന്ന് അടിസ്ഥാനമാക്കിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha