കേരളാ പോലീസിലും മോട്ടോർ വാഹന വകുപ്പിലും അവസരം, ഓൺലൈനായി ജനുവരി 18 വരെ അപേക്ഷിക്കാം, വിശദ വിവരങ്ങൾ ഇങ്ങനെ
മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടരുടെ പോസ്റ്റിലേയ്ക്കും ആംഡ് പോലീസ് ബറ്റാലിയനിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കും ഇപ്പോൾ അപേക്ഷിക്കാം . 2 പോസ്റ്റുകളിലേയ്ക്കും അപേക്ഷിക്കാനുള്ള അവസാന തീയ്യതി 2023 ജനുവരി 18 ആണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ പി എസ് സി വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിശദ വിവരങ്ങൾ ഇങ്ങനെ...മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ (AMVI) തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. (കാറ്റഗറി നമ്പർ: 517/2022) വിദ്യാഭ്യാസ യോഗ്യത...SSLC യോ തത്തുല്യ പരീക്ഷയോ പാസ്സായിരിക്കണം. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് / മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ (3 വർഷ കോഴ്സ് ) അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത.
ശാരീരിക യോഗ്യതകൾ...ഉയരം – 165 സെ.മീ, 152 സെ.മീ (സ്ത്രീകൾ). നെഞ്ചളവ് -81 -86 സെ.മീ. മോട്ടോർ സൈക്കിൾ, ഹെവി ഗുഡ്സ്, ഹെവി പാസഞ്ചർ മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസൻസ്. പ്രായപരിധി: 21 – 36 വയസ്സ്. 02.01.1986 നും 01.01.2001 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടുന്നു).
വിശദ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക- www.keralapsc.gov.in
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 18/01/2023 യോഗ്യരായ ഉദ്യോഗാർത്ഥികൾ പി എസ് സി വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ പി എസ് സി വെബ്സൈറ്റിൽ ലഭ്യമാണ്
കേരളാ പോലീസില്‍ ചേരാൻ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം. ആംഡ് പോലീസ് ബറ്റാലിയനിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. (കാറ്റഗറി നമ്പർ: 537/2022). ഹയർസെക്കൻഡറി (പ്ലസ് ടു) അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണമെന്നതാണ് വിദ്യാഭ്യാസ യോഗ്യത.
18 മുതല്‍ 26 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. 02.01.1996 നും 01.01.2004 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടുന്നു).
ഉയരം – 168 സെ.മീ, നെഞ്ചളവ് -81 -86 സെ.മീ എന്നിവയാണ് ശാരീരിക യോഗ്യതകൾ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 18/01/2023. യോഗ്യരായ ഉദ്യോഗാർത്ഥികൾ പി എസ് സി വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ പി എസ് സി വെബ്സൈറ്റിൽ ലഭ്യമാണ്.
https://www.facebook.com/Malayalivartha