എമിറേറ്റ്സിൽ കിടിലൻ അവസരം... ഇരുനൂറിലേറെ ഒഴിവുകളുമായി എമിറേറ്റ്സ് എയർലൈൻസിൽ തൊഴിലവസരം, പ്ളസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം! 10,170 ദിർഹം അഥവാ 2,29,018 രൂപയാണ് മാസശമ്പളം
എമിറേറ്റ്സ് എയർലൈൻസിൽ തൊഴിലവസരം. കാബിൻ ക്രൂ, ഡേറ്റ അനലിസ്റ്റ്, ഫ്ളയിംഗ് ഇൻസ്ട്രക്ടർ, ടെക്നിക്കൽ മാനേജർ, സീനിയർ സേൽസ് എക്സിക്യൂട്ടിവ്, ഓപറേഷൻസ് മാനേജർ, അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ്, എയർക്രാഫ്റ്റ് ടെക്നീഷ്യൻ, സോഫ്‌റ്റ്‌വെയർ എഞ്ചിനിയർ എന്നീ തസ്‌തികളിലായി ഇരുനൂറിലേറെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്ളസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 10,170 ദിർഹം അഥവാ 2,29,018 രൂപയാണ് മാസശമ്പളം. കൂടാതെ ആകർഷകമായ മറ്റു പല ആനുകൂല്യങ്ങളും കമ്പനി നൽകും. ദുബായിൽ ഫർണിഷ്ഡ് താമസ സൗകര്യം, ഒരു വർഷം 30 ദിവസം അവധി, നൈറ്റ് സ്റ്റോപ്പുകൾക്ക് ഭക്ഷണം, ഫൈവ് സ്‌റ്റാർ ഹോട്ടൽ താമസവും വിമാനത്താവളത്തിലേക്ക് പോകാനും തിരിച്ചുമുള്ള യാത്രാ സൗകര്യം എന്നിവയാണ് ആനുകൂല്യങ്ങൾ.
എമിറേറ്റ്സിൽ കാബിൻ ക്രൂവായി പ്രവർത്തിക്കാൻ കുറഞ്ഞത് 160 സെ.മി ഉയരം വേണം. ഒരു വർഷം ഹോസ്പിറ്റാലിറ്റി/കസ്റ്റമർ സർവീസ് പ്രവൃത്തി പരിചയം അത്യാവശ്യമാണ്. ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും നന്നായി അറിഞ്ഞിരിക്കണം. കാബിൻ ക്രൂ യൂണിഫോമിന് വെളിയിൽ കാണുന്ന ശരീരഭാഗത്ത് ടാറ്റു ഉണ്ടായിരിക്കാൻ പാടില്ല എന്നിവ കർശനമാണ്.മൂന്ന് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് രീതി. ആദ്യം സിവി അസസ്‌മെന്റ്. ശേഷം ഓൺലൈൻ ടെസ്റ്റും, തുടർന്ന് അഭിമുഖവും നടക്കും. എമിറേറ്റ്സിന്റെ വെബ്‌സൈറ്റിൽ കരിയേഴ്സ് ഓപ്‌ഷനിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
ഒഴിവുള്ള തസ്തികകൾ ഒന്ന് കൂടി പറയാം.. കാബിൻ ക്രൂ, ഡേറ്റ അനലിസ്റ്റ്, ഫ്ളയിംഗ് ഇൻസ്ട്രക്ടർ, ടെക്നിക്കൽ മാനേജർ, സീനിയർ സേൽസ് എക്സിക്യൂട്ടിവ്, ഓപറേഷൻസ് മാനേജർ, അഡ്മിനിസ്‌ട്രേഷൻ അസിസ്റ്റന്റ്, എയർക്രാഫ്റ്റ് ടെക്നീഷ്യൻ, സോഫ്‌റ്റ്‌വെയർ എഞ്ചിനിയർ എന്നീ തസ്‌തികളിലെയ്‌ക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത് . അപ്പോൾ പ്ലസ് ടു കഴിഞ്ഞ് ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും വായിക്കാനും അറിയാവുന്നവർക്ക് ധൈര്യമായി ഈ പോസ്റ്റിനു അപേക്ഷിക്കാം. ഉയരം 160 സെ.മി ഉണ്ടെങ്കിൽ നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ഒരു ജോലി ആണ് ഇതെന്നതിൽ സംശയമില്ല. എമിറേറ്റ്‌സിന്റെ കരിയേഴ്‌സ് വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
https://www.facebook.com/Malayalivartha